ബാലൻ അയ്യമ്പിള്ളിയെ അനുസ്‌മരിച്ചു

ബാലൻ അയ്യമ്പിള്ളി അനുസ്മരണയോഗം പ്രമോദ് മാലിപ്പുറം ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ
നാടകനടനും കഥാകൃത്തും സംവിധായകനുമായിരുന്ന ബാലൻ അയ്യമ്പിള്ളിയുടെ 33–ാമത് ചരമവാർഷിക ദിനാചരണം കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ വൈപ്പിൻ മേഖലാ കമ്മിറ്റി സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം പ്രമോദ് മാലിപ്പുറം ഉദ്‌ഘാടനം ചെയ്തു.
സൂര്യ കൃഷ്ണമൂർത്തി. സിനിമ, നാടകനടി സാവിത്രി ശ്രീധരൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഞാറക്കലിൽ നടന്ന ചടങ്ങിൽ നന്മ വൈപ്പിൻ മേഖലാ പ്രസിഡന്റ് ഞാറക്കൽ ജോർജ് അധ്യക്ഷനായി. മുരളി പുതുവൈപ്പ്, സുനിൽ ഞാറക്കൽ, വിനയൻ എടവനക്കാട്, പോൾ ജെ മാമ്പിള്ളി, പി കെ സോമൻ, എം എച്ച് റഷീദ്, ടി കെ തമ്പി, ഫ്രാൻസിസ് പുളിക്കൻ എന്നിവർ സംസാരിച്ചു.
അയ്യമ്പിള്ളി എസ്‌പി മുഖർജി മെമ്മോറിയൽ ലൈബ്രറിയിൽ നടന്ന അനുസ്‌മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ ആർ പ്രതാപൻ അധ്യക്ഷനായി. നടൻ ബിജു ജയാനന്ദൻ, നാടകപ്രവർത്തകരായ തങ്കൻ കോച്ചേരി, സിക്കന്തർ എന്നിവർ സംസാരിച്ചു.










0 comments