print edition ബിജെപിയിൽ കലഹം; വി മുരളീധരനെ വെട്ടിലാക്കി ഷോൺ


സ്വന്തം ലേഖകൻ
Published on Sep 26, 2026, 02:22 AM | 1 min read
തിരുവനന്തപുരം : സിഎംആർഎൽ ഡയറിയിലെ പേരുകൾ എന്ന് അവകാശപ്പെട്ട് ഷോൺ ജോർജ് പുറത്തുവിട്ട രേഖയെ ചൊല്ലി ബിജെപിയിൽ കലഹം. മുരളീധരൻ (ബിജെപി) എന്ന് രേഖപ്പെടുത്തിയ ഷീറ്റ് വി മുരളീധരന്റെ സാന്നിധ്യത്തിലാണ് ഷോൺ പുറത്തുവിട്ടത്.
ഷോൺ ജോർജിന്റെ നടപടി ബിജെപിയെ വെട്ടിലാക്കിയെന്നും തന്നെ അധിക്ഷേപിക്കാൻ വേണ്ടിയാണ് ചെയ്തതെന്നുമാണ് മുരളീധരന്റെ വാദം. സംസ്ഥാന വൈസ് പ്രസിഡന്റായ ഷോൺ, രാജീവ് ചന്ദ്രശേഖറിന്റെ അറിവോടെയാണ് ഇതെല്ലാം ചെയ്യുന്നത്. അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് മുരളീധരൻ പരാതി നൽകി. കൃഷ്ണദാസ് പക്ഷവും ഷോണിന്റെ നിലപാടിനെതിരായി രംഗത്തെത്തി.
ആർഎസ്‌എസ്, ഹിന്ദു ഐക്യവേദി നേതാക്കളുടെയും പേരും പട്ടികയിലുണ്ട്. പണം വാങ്ങിയവരുടെ കൂട്ടത്തിൽ മുരളീധരന്റെ പേരുണ്ടെങ്കിൽ പൊലീസ് എഫ്‌ഐആറെടുത്ത് കേസെടുക്കട്ടേയെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. കലഹം മൂർച്ഛിച്ചതോടെ ജനറൽ സെക്രട്ടറിമാരുടെ അടിയന്തരയോഗം ബിജെപി വിളിച്ചുകൂട്ടി. രേഖ പുറത്തുവിടുന്ന കാര്യം അറിഞ്ഞിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന് രാജീവ് കൈമലർത്തി. വിവാദമായതോടെ മാധ്യമങ്ങളെക്കണ്ട് ന്യായീകരിക്കാൻ ഷോൺ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പരാതിയുമായി മുന്നോട്ടുപോകാനാണ് മുരളീധരന്റെ നീക്കം.










0 comments