ad
Deshabhimani

കരുമാല്ലൂരിൽ കൃഷിഭൂമിയും തോടും നികത്താൻ ശ്രമം

Attempt to fill in agricultural land and a canal.

വെളിയത്തുനാട് ഇറിഗേഷൻ കനാലിനോട് ചേർന്ന കൃഷിഭൂമി മണ്ണിട്ട്‌ 
നികത്താൻ ശ്രമിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 26, 2026, 02:20 AM | 1 min read

കരുമാല്ലൂർ


വെളിയത്തുനാട് ഇറിഗേഷൻ കനാലിനോട്‌ ചേർന്നുകിടക്കുന്ന കൃഷിഭൂമിയും തോടും നികത്താൻ ശ്രമം. പരാതിയെ തുടർന്ന് കരുമാല്ലൂർ വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകി.


കരുമാല്ലൂർ പഞ്ചായത്തിലെ കിഴക്കെ വെളിയത്തുനാട് വയലോടം അങ്കണവാടിയ്ക്ക്‌ സമീപം ഇറിഗേഷൻ കനാലിനോടുചേർന്നുള്ള അരയേക്കർ കൃഷിഭൂമിയും തോടുമാണ്‌ മണ്ണിട്ടു നികത്താൻ ശ്രമം നടന്നത്. വെളിയത്തുനാട് നെല്ല് ഉൽപ്പാദക സമിതി കരുമാല്ലൂർ കൃഷി ഓഫീസർക്ക്‌ പരാതി നൽകി. കൃഷി ഓഫീസർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ അധികൃതർ പരിശോധന നടത്തി നടപടി സ്വീകരിച്ചത്.


മണ്ണ്‌ മാറ്റി എത്രയും വേഗം കൃഷിഭൂമിയും തോടും പൂർവസ്ഥിതിയിലാക്കാൻ നിർദേശിച്ചിട്ടുണ്ട്‌. വെളിയത്തുനാട് നെല്ല് ഉൽപ്പാദക സമിതി പ്രസിഡന്റ് വി പി വാസുദേവൻ, സെക്രട്ടറി കെ എം റിയാദ്, പഞ്ചായത്ത് അംഗം മിനി മോഹൻ, വി കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും പരിശോധന സമയത്തുണ്ടായിരുന്നു. പഞ്ചായത്ത് ഭരണം മാറിയതോടെ കരുമാല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്‌ അനുമതിയോ മാനദണ്ഡങ്ങളോ പാലിക്കാതെ കൃഷിഭൂമികൾ ഭൂമാഫിയ നികത്തുന്നതായി പരാതിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home