ad
Deshabhimani

നാണയപ്രദർശനം തുടങ്ങി

coin-expo

​കേരള ന്യൂമാസ്റ്റിക് സൊസൈറ്റിയുടെ കോയിൻ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുള്ള ബിസി 336– -323 കാലഘട്ടത്തിലെ നാണയം

വെബ് ഡെസ്ക്

Published on Sep 26, 2026, 02:39 AM | 1 min read

കൊച്ചി


അത്യപൂർവ നാണയങ്ങളും സ്റ്റാമ്പുകളും അണിനിരത്തി ‘കോയിൻ എക്സ്പോ 2026' എറണാകുളം ടൗൺഹാളിൽ തുടങ്ങി. തിരുവിതാംകൂർ, കൊച്ചി, വേണാട്, കായംകുളം, അറയ്ക്കൽ രാജവംശം തുടങ്ങി കേരളത്തിലെ പുരാതന നാണയങ്ങൾ, ബിസി 600 മുതലുള്ള ലോകനാണയങ്ങൾ, അലക്സാണ്ടർ ചക്രവർത്തിയുടെ ഗ്രീക്ക് നാണയങ്ങൾ, റോമൻ -ബൈസന്റൈൻ നാണയങ്ങൾ, മുഗൾ- സുൽത്താനേറ്റ് നാണയങ്ങൾ തുടങ്ങിയവ പ്രദർശനത്തിനുണ്ട്. ആദ്യ അഞ്ചൽ സ്റ്റാമ്പായ ‘പെനി ബ്ലാക്ക്' ഉൾപ്പെടെയുള്ള അപൂർവ സ്റ്റാമ്പുകളുടെ ശേഖരവും കാണാം.

പ്രദര്‍ശനം മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്തു. ദ കേരള ന്യൂമിസ്മാറ്റിക് സൊസൈറ്റി പ്രസിഡന്റ് സയീദ് മുഹമ്മദ് സാദ് അധ്യക്ഷനായി. പ്രദര്‍ശനം 27ന് സമാപിക്കും. ദ കേരള ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ 50–ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home