ഗ്യാനേഷ് കുമാറിനെ പുറത്താക്കണം
പ്രതിഷേധമുയർത്തി എസ്എഫ്ഐയും ഡിവൈഎഫ്ഐയും

എസ്എഫ്ഐയും ഡിവൈഎഫ്ഐയും ചേർന്ന് മേനക ജങ്‌ഷനിൽ നടത്തിയ പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ പ്രകടനം നടത്തി. ബോട്ട്‌ജെട്ടിയിൽനിന്ന് ആരംഭിച്ച പ്രകടനം മേനക ജങ്‌ഷനിൽ സമാപിച്ചു.
പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ്, ജില്ലാ പ്രസിഡന്റ് രതു കൃഷ്ണൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അമൽ സോഹൻ, എറണാകുളം ബ്ലോക്ക് സെക്രട്ടറി വിഷ്ണു അനിൽ എന്നിവർ സംസാരിച്ചു.










0 comments