ad
Deshabhimani

print edition എക്‌സൈസ്‌ കലാമേളയ്ക്കും സ്‌പോൺസർഷിപ്‌; ഉദ്യോഗസ്ഥരിൽനിന്ന്‌ നിർബന്ധിത പിരിവ്‌

Congress Fund Scam
വെബ് ഡെസ്ക്

Published on Sep 26, 2026, 02:42 AM | 1 min read

തിരുവനന്തപുരം : നവംബർ ആദ്യം കൊല്ലത്ത്‌ നടക്കുന്ന 22 –ാമത്‌ എക്‌സൈസ്‌ കലാമേളയ്‌ക്ക്‌ സ്‌പോൺസർമാരെ കണ്ടെത്തി പണപ്പിരിവ്‌ നടത്താൻ സർക്കാർ അനുമതി. 45 ലക്ഷം രൂപ ചെലവ്‌ വരുന്ന പരിപാടിക്കാണ്‌ കോടികൾ പിരിക്കാൻ യുഡിഎഫ്‌ സർക്കാർ അനുമതി നൽകിയത്‌. ജീവനക്കാരിൽനിന്നുള്ള നിർബന്ധിത പിരിവിന്‌ പുറമെയാണ്‌ മദ്യമുതലാളിമാരിൽനിന്നും ബാറുകളിൽനിന്നും പണം പിരിക്കുന്നത്‌. രണ്ട്‌ മുതൽ അഞ്ച്‌ ലക്ഷം രൂപവരെ നൽകാനാണ്‌ ബാറുടമകളോടുള്ള നിർദേശം. കലാമേളയുടെ മറവിൽ കോൺഗ്രസ്‌ നേതാക്കൾക്ക്‌ കോടികൾ പിരിക്കാനുള്ള അവസരമാണ്‌ ഒരുങ്ങുന്നത്‌.


മേളക്ക്‌ എല്ലാവർഷവും ചെറിയ തുക കമീഷണർ ഉൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരിൽനിന്നും പിരിക്കാറുണ്ട്‌. ഇക്കുറി വിഹിതം ഇരട്ടിയാക്കി. മുൻപ്‌ സർക്കാർ വിഹിതവും ബെവ്‌കോ വിഹിതവും നൽകിയിരുന്നു. എന്നാൽ, ഇത്തവണ ഇ‍ൗ രണ്ട്‌ വിഹിതവും ലഭിക്കില്ലെന്ന്‌ പറഞ്ഞാണ്‌ ഉദ്യോഗസ്ഥരുടെ വിഹിതം കുത്തനെ കൂട്ടിയത്‌.


5,000 ഉദ്യോഗസ്ഥരിൽനിന്ന്‌ അടിസ്ഥാന ശന്പളത്തിന്റെ മൂന്നുമുതൽ അഞ്ച്‌ ശതമാനം വരെ പിരിക്കുന്പോൾ 89 ലക്ഷം രൂപ ലഭിക്കും. എക്‌സൈസ്‌ കമീഷണർ, അഡീഷണൽ എക്‌സൈസ്‌ കമീഷണർ, ജോയിന്റ്‌–ഡെപ്യൂട്ടി–അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമീഷണർമാർ എന്നിവർ അടിസ്ഥാന ശന്പളത്തിന്റെ അഞ്ച്‌ ശതമാനവും സർക്കിൾ ഇൻസ്‌പെക്‌ടർ, എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ, അസിസ്‌റ്റന്റ്‌ ഇൻസ്‌പെക്‌ടർമാർ എന്നിവർ നാലു ശതമാനവും, പ്രിവന്റീവ്‌ ഓഫീസർ മുതൽ ക്ലാർക്ക്‌ വരെയുള്ളവർ മൂന്നുശതമാനവും നൽകണം. 1350 രൂപമുതൽ ആറായിരം രൂപവരെയാണ്‌ നൽകേണ്ടത്‌.


ഇ‍തിന്‌ പുറമെയാണ്‌ കൊല്ലത്ത് സ്‌പോൺസർമാരിൽനിന്ന്‌ വൻ തുക കണ്ടെത്തുന്നത്‌. കഴിഞ്ഞവർഷത്തെ കലാമേളയുടെ ആകെ ചെലവ്‌ 44 ലക്ഷം രൂപയാണ്‌. 1.14 ലക്ഷം രൂപ മിച്ചം. ജില്ലകളിൽ നിന്ന്‌ പിരിക്കുന്ന തുക ഒക്‌ടോബർ 10നകം സെൻട്രൽ കമ്മിറ്റിക്ക്‌ നൽകണമെന്നാണ്‌ അഡീഷണൽ എക്‌സൈസ്‌ കമീഷണർ അധ്യക്ഷനായ എക്‌സൈസ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ സെൻട്രൽ കമ്മിറ്റിയുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home