ad
Deshabhimani

കേരള ട്രാവല്‍ മാര്‍ട്ട് പ്രദര്‍ശനം തുടങ്ങി

Kerala Travel Mart Exhibition

കേരള ട്രാവല്‍ മാര്‍ട്ട് പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള തത്സമയ കളിമണ്‍പാത്ര നിര്‍മാണം

വെബ് ഡെസ്ക്

Published on Sep 26, 2026, 02:43 AM | 1 min read

കൊച്ചി


കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിസം വാണിജ്യമേള കേരള ട്രാവല്‍ മാര്‍ട്ട് 13–-ാംപതിപ്പിന്റെ പ്രദര്‍ശനം വില്ലിങ്‌ഡൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവൻഷൻ സെന്ററില്‍ ആരംഭിച്ചു. ​പവിലിയനുകളും സ്റ്റാളുകളും ടൂറിസംമന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.


സംസ്ഥാന ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ എം അഞ്ജന, അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) സുമിത്കുമാര്‍ താക്കൂര്‍, കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍, സിഇഒ രാജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടൂറിസം മേഖലയിലെ നാനൂറോളം സെല്ലര്‍മാരാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. തെയ്യംമുതല്‍ കഥകളിവരെയുള്ള പരമ്പരാഗത കലാരൂപങ്ങള്‍, കഥകളി മുഖത്തെഴുത്ത് അവതരണം, തത്സമയ കളിമണ്‍പാത്ര നിർമാണം, കൈത്തറി വസ്ത്രനിര്‍മാണം, ചുവര്‍ചിത്ര രചന തുടങ്ങി വിവിധ സാംസ്കാരിക പൈതൃക പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്.


രാജ്യത്തിനകത്തും പുറത്തുനിന്നുമായി രജിസ്റ്റര്‍ ചെയ്ത 1600 ബയർമാരാണ്‌ മാര്‍ട്ടില്‍ പങ്കെടുക്കുന്നതെന്നും അയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകള്‍ നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു. മേളയുടെ അവസാനദിനമായ ഞായറാഴ്ച പൊതുജനങ്ങള്‍ക്ക്‌ സ‍‍ൗജന്യമായി പ്രദര്‍ശനം കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home