മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: കെഎസ്ടിഎ പ്രതിഷേധിച്ചു

രാഷ്ട്രീയപ്രേരിതവും മാനദണ്ഡവിരുദ്ധവുമായ സ്ഥലംമാറ്റങ്ങൾക്കെതിരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
രാഷ്ട്രീയപ്രേരിതവും മാനദണ്ഡവിരുദ്ധവുമായ സ്ഥലംമാറ്റങ്ങൾക്കെതിരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധയോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എം കെ നിഷ അധ്യക്ഷയായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ ഷൈൻ, ജില്ലാ സെക്രട്ടറി എം നിയാസ്, ജില്ലാ ട്രഷറർ എന്‍ അശോകൻ എന്നിവര്‍ സംസാരിച്ചു.
മാനദണ്ഡവിരുദ്ധമായി സംസ്ഥാനത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഹൈസ്കൂൾ പ്രധാനാധ്യാപകരുമായ 26 പേരെയാണ് സ്ഥലംമാറ്റിയത്.










0 comments