ad
Deshabhimani

കുണ്ടുകാട്ടുകാവിലെ 
വിളക്കുകൾ മോഷ്ടിച്ചു ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 02:24 AM | 1 min read

കളമശേരി


കളമശേരിയിലെ ക്ഷേത്രങ്ങളിൽ മോഷണപരമ്പര. ഒരാഴ്ചയ്ക്കിടെ നാല് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കൊച്ചി സർവകലാശാല ക്യാമ്പസിന് സമീപത്തെ കുണ്ടുകാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് വെള്ളി രാവിലെ മോഷണം നടന്നതായി അറിഞ്ഞത്.


ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൽനിന്ന് 25 കിലോ തൂക്കംവരുന്ന കെടാവിളക്ക് ഉൾപ്പെടെ എട്ട് തൂക്കുവിളക്കുകൾ, നിലവിളക്കുകൾ, കിണ്ടി എന്നിവയാണ് മോഷണം പോയത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് ക്ഷേത്രം ആരാധനയ്ക്കായി തുറക്കുന്നത്. ചൊവ്വ രാത്രി അടച്ചശേഷം വെള്ളി പുലർച്ചെ 4.30 ഓടെ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. ആക്രി പെറുക്കാൻനടക്കുന്ന ഇതരസംസ്ഥാനക്കാരെയാണ് സംശയിക്കുന്നത്.


കൂനംതൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചുള്ളിക്കാവ് ദുർഗ ഭഗവതി ക്ഷേത്രം, പാതിരക്കാട്ടുകാവ് വനദുർഗ ക്ഷേത്രം എന്നിവിടെയാണ് കഴിഞ്ഞദിവസങ്ങളിൽ മോഷണം നടന്നത്. വ്യാപകമായി മോഷണം നടക്കുന്നതായി മനസ്സിലാക്കിയ കുണ്ടുകാട്ടുകാവ് ക്ഷേത്രം ഭാരവാഹികൾ വിളക്കുകളും മറ്റു വിലപിടിച്ച വസ്തുക്കളും മുറിയിൽവച്ച് പൂട്ടിയതിനാലാണ് വലിയ നഷ്ടമുണ്ടാകാതിരുന്നത്. കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home