ദേശീയ ആയുർവേദ ദിനാചരണം

കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്ത് ആയുർവേദ ആശുപത്രിയില്‍ ദേശീയ ആയുർവേദദിനം ആചരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. ജി മുരളീധരൻ, പി ടി ശശിധരൻ, ജമീല പുരുഷോത്തമൻ, പവിത്രൻ, യു ബി അജിലാഷ് എന്നിവര്‍ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ചിത്ര ബോധവൽക്കരണ ക്ലാസെടുത്തു. ഔഷധസസ്യ വിതരണം, ഔഷധസസ്യ പരിചയം, ജീവിതശൈലീ രോഗനിർണയക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. തണ്ണീർമുക്കം തണ്ണീർമുക്കം ഗവ. ആയുര്‍വേദ ആശുപത്രി നേതൃത്വത്തില്‍ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. വെള്ളിയാകുളം എൻഎസ്എസ് ഹാളിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എസ് സുമേഷ് ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് അംഗം ഇന്ദുലേഖ അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. അരുൾ ജ്യോതി ആയുർവേദദിന സന്ദേശം നൽകി. ജിഎച്ച്എസ്എസ് തണ്ണീർമുക്കം പ്രധാനാധ്യാപിക മേരി, എസ് സുരമ്യ, ആര്‍ സേതുലക്ഷ്‌മി എന്നിവർ സംസാരിച്ചു. ആയുർ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണംചെയ്‌തു.










0 comments