കുറ്റിച്ചിറയിൽ ഇന്ന് കൊട്ടിക്കലാശം

കുറ്റിച്ചിറ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ടി ജംഷീന വലിയങ്ങാടി ഭാഗത്ത് വോട്ടര്‍മാരെ കാണാനെത്തിയപ്പോള്‍
കോഴിക്കോട്
കുറ്റിച്ചിറ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ശനിയാഴ്ച കൊടിയിറങ്ങും. ഒരുദിവസത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം തിങ്കൾ രാവിലെ കുറ്റിച്ചിറക്കാർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തും. ആശാവർക്കർ എന്ന നിലയിൽ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ടി ടി ജംഷീനയാണ് എൽഡിഎഫ് സ്ഥാനാർഥി. കോവിഡ് കാലത്ത് ജീവൻ പണയപ്പെടുത്തിയും നാടിനൊപ്പംനിന്ന ജംഷീനയ്ക്ക് ഓരോ വീടുകളുമായുള്ള ബന്ധം എൽഡിഎഫിന് കരുത്താണ്. യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കുള്ള ജനങ്ങളുടെ മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. ഗൃഹസന്ദർശനവും സ്ക്വാഡ് വർക്കും തെരഞ്ഞെടുപ്പ് റാലിയുമടക്കമുള്ള പരിപാടികളും സമൂഹമാധ്യമ ക്യാമ്പയിനുകളുമടക്കം സംഘടിപ്പിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചുവിട്ടവരെ മറന്നാണ് യുഡിഎഫ് കുറ്റിച്ചിറക്കാർക്കുമേൽ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചത്. ഇതിലുള്ള അമർഷവും യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികളും അഴിമതിയും ധാർഷ്ട്യവും ജനവികാരം എതിരാക്കുമെന്ന ഭയം യുഡിഎഫ് ക്യാമ്പിലുണ്ട്. ആർഎസ്‌എസിന് കീഴടങ്ങിയ യുഡിഎഫ് സർക്കാരിന്റെ ചെയ്തികളിൽ മറുപടി പറയാൻ കഴിയാതെ കുഴങ്ങുകയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുതിർന്ന നേതാക്കളടക്കമുള്ളവർ. എട്ട് ബൂത്തിലായി 9712 വോട്ടർമാരാണ് കുറ്റിച്ചിറയിലുള്ളത്. തിങ്കൾ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ പത്തിന് വോട്ടെണ്ണും.










0 comments