മൂവാറ്റുപുഴ ജനറൽ ആശുപത്രിയെ കൈയൊഴിഞ്ഞ് നഗരസഭ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പ്രവർത്തനരഹിതമായ മെഡിക്കൽ ഓക്സിജൻ ജനറേഷൻ പ്ലാന്റ്
മൂവാറ്റുപുഴ
മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ വികസനപ്രവർത്തനങ്ങളിൽ തിരിഞ്ഞുനോക്കാതെ നഗരസഭ. ആശുപത്രി വികസനത്തിനും നടത്തിപ്പിനും ആവശ്യമായ തുക ലഭ്യമാക്കാനോ വികസനം നടത്താനോ യുഡിഎഫ് ഭരണസമിതി തയ്യാറാകുന്നില്ലെന്ന ആക്ഷേപമുയർന്നു.
മുൻ എംഎൽഎ എൽദോ എബ്രഹാമിന്റെ കാലത്ത് എൽഡിഎഫ് സർക്കാർ എൻഎച്ച്എമ്മിന്റെ സഹായത്തോടെ ഓപ്പറേഷൻ തിയറ്ററും കുട്ടികളുടെ വാർഡും സജ്ജീകരിച്ചിരുന്നു. എന്നാൽ, പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ നഗരസഭയോ എംഎൽഎയോ തയ്യാറായിട്ടില്ല.
കോവിഡ് കാലത്ത് സ്ഥാപിച്ച മെഡിക്കൽ ഓക്സിജൻ ജനറേഷൻ പ്ലാന്റിനും ജനറേറ്റർ സജ്ജമാക്കാത്തതിനാൽ ഇതുവരെ പ്രവർത്തിപ്പിക്കാനായില്ല. പ്ലാന്റിലെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും നശിച്ചുതുടങ്ങി. അൾട്രാ സൗണ്ട് മെഷീൻ പ്രവർത്തിപ്പിക്കുന്നില്ല. അനസ്തേഷ്യ മെഷീൻ അങ്കമാലി ആശുപത്രിയിൽനിന്ന് താൽക്കാലം കടമെടുത്തു. എക്സ്-റേ മെഷീൻ നിരന്തരം തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. ആശുപത്രി വികസനസമിതി യോഗം ചേരാനും നഗരസഭ തയ്യാറായിട്ടില്ല.









0 comments