കുടിവെള്ളക്ഷാമം രൂക്ഷം

കാക്കൂരിൽ പൊട്ടിയ പ്രധാന പൈപ്പ്‌ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നു
കൂത്താട്ടുകുളം
തിരുമാറാടി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഓഴാഴ്‌ചമുമ്പ് കാക്കൂരിൽ പൊട്ടിയ പ്രധാന പൈപ്പ്‌ലൈനിലെ അറ്റകുറ്റപ്പണി വൈകിയതാണ് ക്ഷാമത്തിന് കാരണം. കക്കാട് പമ്പുഹൗസിൽനിന്ന് വെള്ളം എത്തിക്കുന്ന പൈപ്പാണ് തകർന്നത്.
വ്യാഴാഴ്ച അറ്റകുറ്റപ്പണികൾ തുടങ്ങിയെങ്കിലും വെള്ളി വൈകിട്ടു മാത്രമാണ് പൂർത്തിയായത്. ശനിയാഴ്ച വെള്ളം തുറന്നുവിടും. ഇതുകൂടാതെ വിവിധ പ്രദേശങ്ങളിൽ തകർന്ന വിതരണക്കുഴലുകൾ നന്നാക്കിയാൽ മാത്രമേ വീടുകളിൽ വെള്ളമെത്തു. മണ്ണത്തൂരിൽ 15 ദിവസം ജലവിതരണം മുടങ്ങിയിരുന്നു. വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധത്തിനുശേഷമാണ് ഭാഗികമായെങ്കിലും കുടിവെള്ളം കിട്ടിത്തുടങ്ങിയത്.









0 comments