ad
Deshabhimani

മോഹിനിയാട്ട ശിൽപ്പശാല

Mohiniyattam Workshop

ഊരമന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിത്താര ബാലകൃഷ്ണൻ 
മോഹിനിയാട്ടം അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 26, 2026, 01:55 AM | 1 min read

പിറവം


പുതുതലമുറയ്‌ക്ക് നാട്യ അറിവ് പകർന്ന് മോഹിനിയാട്ട ശിൽപ്പശാലയുമായി രാമമംഗലം ഷട്‌കാല ഗോവിന്ദ മാരാർ കലാസമിതി. കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് സിത്താര ബാലകൃഷ്ണനും സംഘവുമാണ് വിദ്യാലയങ്ങളിൽ നൃത്താവതരണവും അഭിനയസങ്കേതങ്ങളുടെ സോദാഹരണ പ്രഭാഷണവും സംഘടിപ്പിക്കുന്നത്.


ഊരമന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അവതരണം വാർഡ് അംഗം എൽദോ കുരീക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ പി കെ രാഗേഷ് അധ്യക്ഷനായി. കലാസമിതി സെക്രട്ടറി കെ കെ ജയചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. പി വൈ മോഹൻദാസ്, ടി എ സുരേഷ്, ഇ എൻ സിന്ധുമോൾ, അജി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home