റോഡ് പുനർനിർമാണം തുടങ്ങി

ചേർത്തല
നഗരത്തിലെ ഗവ. ഗേൾസ് സ്‌കൂൾ കവല മുതൽ മരുത്തോർവട്ടംവരെയുള്ള റോഡിന്റെ പുനർനിർമാണം തുടങ്ങി. 4.12 കോടി രൂപ ചെലവിൽ ബിഎംആൻഡ് ബിസി നിലവാരത്തിലാണ് പുനർനിർമാണം. പി പ്രസാദ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ എസ് സോബിൻ, ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി എന്നിവർ പങ്കെടുത്തു. എൽഡിഎഫ് സർക്കാർ അനുവദിച്ച 4.12 കോടി ചെലവിലാണ് നിർമാണം. ദേശീയപാതയ്‌ക്ക് സമാന്തരമായുള്ള റോഡ് ഏറെക്കാലമായി തകർന്ന അവസ്ഥയിലായിരുന്നു. ചെറുതുകയ്‌ക്ക് അറ്റകുറ്റപ്പണി നടത്താമായിരുന്നെങ്കിലും റോഡിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഉന്നത നിലവാരത്തിൽ പുനർനിർമാണത്തിന് പി പ്രസാദ് എംഎൽഎയുടെ ഇടപെടലിൽ കോടികളുടെ പദ്ധതി അനുവദിച്ചത്.









0 comments