ad
Deshabhimani

ഓടിക്കൊണ്ടിരുന്ന സൂപ്പർഫാസ്‌റ്റ് ബസിൽ പുക

ദേശീയപാതയിൽ കൊറ്റുകുളങ്ങര ജങ്‌ഷന്‌ സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ്‌ ബസിന്റെ അടിയിൽനിന്ന്‌ പുകയുയർന്നപ്പോൾ

ദേശീയപാതയിൽ കൊറ്റുകുളങ്ങര ജങ്‌ഷന്‌ സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ്‌ ബസിന്റെ അടിയിൽനിന്ന്‌ പുകയുയർന്നപ്പോൾ

വെബ് ഡെസ്ക്

Published on Jul 15, 2026, 01:19 AM | 1 min read

കായംകുളം ​

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ്‌ ബസിന്റെ അടിയിൽനിന്ന്‌ പുകയുയർന്നത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ കൊറ്റുകുളങ്ങര ജങ്‌ഷന്‌ സമീപം ചൊവ്വ രാത്രിയായിരുന്നു സംഭവം. പിറവത്തുനിന്ന്‌ കൊല്ലത്തേക്ക് പോയ സൂപ്പർഫാസ്‌റ്റ്‌ ബസിൽനിന്ന്‌ പുകയുയരുന്നത്‌ യാത്രക്കാരാണ്‌ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്‌. ഉടൻ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. സംഭവമറിഞ്ഞ് കായംകുളത്തുനിന്ന്‌ അഗ്‌നിരക്ഷാസേനയെത്തി പുക നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ട് കാരണമാണ് പുകയുയർന്നതെന്നാണ്‌ പ്രാഥമികനിഗമനം. ബസിലെ യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു. പുകയുയർന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home