കൊടിക്കയർ ഏറ്റുവാങ്ങി
ശിവഗിരി തീർഥാടന കൊടിക്കയർ പദയാത്ര ഇന്ന് പുറപ്പെടും

ശിവഗിരി തീർഥാടന നഗറിലേക്കുള്ള കൊടിക്കയർ തിരുനല്ലൂർ തെക്കേവെളിയിൽ വി എം വാസപ്പനിൽനിന്ന് ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി ചെയർമാൻ വിജയഘോഷ് ചാരങ്കാട്ട് ഏറ്റുവാങ്ങുന്നു
ചേര്‍ത്തല
ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി നേതൃത്വത്തിൽ ശിവഗിരി തീര്‍ഥാടന നഗറിലേക്കുള്ള കൊടിക്കയർ ഏറ്റുവാങ്ങി. തിരുനല്ലൂർ തെക്കേവെളിയിൽ വി എം വാസപ്പന്റെ വീട്ടിൽനിന്നാണ് കയർ ഏറ്റുവാങ്ങിയത്. സമാധി ദിനാചരണ കമ്മിറ്റി ചെയർമാൻ വിജയഘോഷ് ചാരങ്കാട്ട് വാസപ്പനിൽനിന്ന് കൊടിക്കയർ സ്വീകരിച്ചു.
ചൊവ്വ പകൽ 11ന് കളവംകോടം ശക്തീശ്വര ക്ഷേത്രത്തില്‍നിന്ന് ശിവഗിരിയിലേക്ക് കൊടിക്കയർ പദയാത്ര പുറപ്പെടും. 100 പേരാണ് പദയാത്രയിൽ അണിനിരക്കുക. പടിഞ്ഞാറെ മനക്കോടം ഗുരുക്ഷേത്രത്തില്‍നിന്ന് രാവിലെ വിളംബര പദയാത്ര തുടങ്ങും. 11.30-ന് കളവംകോടം ശക്തീശ്വര ക്ഷേത്രാങ്കണത്തില്‍ ചേരുന്ന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യും.
ജാഥാ ക്യാപ്റ്റന്‍ വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷനാകും. സി ആര്‍ ദേവരാജ് ചാരങ്കാട്ട് ദീപംതെളിക്കും. ശിവഗിരിമഠം എക്‌സിക്യൂട്ടീവംഗം വിശാലാനന്ദസ്വാമി കൊടിക്കയര്‍ കൈമാറും. 29-ന് വൈകിട്ട് നാലിന് വര്‍ക്കലയില്‍ ശ്രീനിവാസപുരം പൗരസമിതി പദയാത്രയെ വരവേല്‍ക്കും. ആറിന് ശിവഗിരി മഹാസമാധി മണ്ഡപത്തില്‍ കൊടിക്കയര്‍ സമര്‍പ്പിക്കും.









0 comments