ad
Deshabhimani

​ലോകമീറ്റിൽ മാറ്റുരയ്‌ക്കാൻ 
മാരാരിക്കുളത്തെ സഹോദരിമാർ

ഇന്ത്യൻ റോക്കറ്റ് ബോൾ ടീമിനെ പ്രതിനിധീകരിച്ച് ലോക മീറ്റിൽ പങ്കെടുക്കുന്ന ആൻസി മേരിയെയും 
അൽഫോൻസ ജോണിനെയും ജില്ലാ പഞ്ചായത്ത്‌ അംഗം ആർ റിയാസ്  അനുമോദിക്കുന്നു
വെബ് ഡെസ്ക്

Published on Sep 24, 2026, 02:29 AM | 1 min read

മാരാരിക്കുളം

ഇന്ത്യൻ റോക്കറ്റ്ബോൾ ടീമിനെ പ്രതിനിധീകരിച്ച് ലോക മീറ്റിൽ പങ്കെടുക്കാൻ സഹോദരിമാർ.ആൻസി മേരിയും അൽഫോൻസ ജോണുമാണ് മീറ്റിൽ മാറ്റുരയ്‌ക്കുന്നത്‌. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23–ാം വാർഡിൽ വാവക്കാട്ട് പരേതനായ ജോൺകുട്ടിയുടെയും മേരി ഷേർളിയുടെയും മക്കളാണ്. 28 മുതൽ നവംബർ രണ്ട്‌ വരെ തായ്‌ലാൻഡിലെ ബാങ്കോക്ക് റോയൽ ഗ്രൗണ്ടിലാണ് ഒമ്പതാമത് ലോകമീറ്റ്. അൽഫോൻസാ ജോൺ ബംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ്. ആൻസി മേരി എസിഇ (ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ് ) വിദ്യാർഥിയും.ജില്ലാ പഞ്ചായത്ത്‌ അംഗം ആർ റിയാസ് ഇവരെ അനുമോദിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ, സ്ഥിരം സമിതി അധ്യക്ഷ റിൻസി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം സൈമൺ ജോൺകുട്ടി, മനോജ് വാച്ചക്കൽ, ക്ലീറ്റസ് പരുത്തിയിൽ, കെ എസ് റിച്ചാർഡ്, രമ്യ റൈനോൾഡ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home