അഴീക്കോടൻ രാഘവന് സ്മരണാഞ്ജലി

കണ്ണൂർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഇടതുമുന്നണി കൺവീനറുമായിരിക്കെ കൊല്ലപ്പെട്ട അഴീക്കോടൻ രാഘവന്റെ 54ാം രക്തസാക്ഷിത്വ വാർഷിക ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. സിപിഐ എം കണ്ണൂർ ഏരിയാ കമ്മിറ്റി ഓഫീസായ സി കണ്ണൻ സ്മാരക മന്ദിരത്തിൽ പാർടി ഏരിയാ സെക്രട്ടറി കെ പി സുധാകരൻ പതാക ഉയർത്തി. കണ്ണൂർ ബാങ്ക് റോഡിൽ നടന്ന അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ പി സുധാകരൻ അധ്യക്ഷനായി. ഗായിക ഹരിചന്ദന നടുവണ്ണൂർ മുഖ്യാതിഥിയായി. സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശൻ, കെ വി ദിനേശൻ, വി രാജേഷ് പ്രേം, കെ സിദ്ധാർഥൻ എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ പുതിയ ബസ് സ്‌റ്റാൻഡിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികൾക്ക് കെ കെ രാഗേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. പായസദാനവും കലാ പരിപാടികളും നടന്നു. സിപിഐ എം പള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി പള്ളിക്കുന്ന് പാലത്തിന് സമീപം സംഘടിപ്പിച്ച അനുസ്‌മരണ പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പോത്തോടി സജീവൻ അധ്യക്ഷനായി. എം ടി സതീശൻ, കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി ലോക്കലിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് എൻ ചന്ദ്രൻ സമ്മാനം നൽകി.









0 comments