ജൂനിയർ വോളിബോൾ ചാമ്പ്യന്മാർക്ക് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആദരം

കണ്ണൂർ സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ലാ ജൂനിയർ വോളിബോൾ ടീമിനെ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ പി വിഷ്ണുരാജ് കിരീടം നേടിയ താരങ്ങളെ ആദരിച്ചു. അസി. കലക്ടർ എസ് സ്വാതിയും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി എം അഖിലും ചടങ്ങിൽ പങ്കെടുത്തു. ക്യാപ്റ്റൻ തൃഷ ബിജുവിന്റെ നേതൃത്വത്തിലാണ് ജില്ലാ ടീം സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്. സ്പോർട്സ് സ്കൂൾ കണ്ണൂർ, സായി തലശേരി, കൃഷ്ണമേനോൻ കോളേജ് എന്നിവിടങ്ങളിലെ താരങ്ങളാണ് ടീമിൽ അണിനിരന്നത്. ജൂനിയർ ഇന്റർനാഷണൽ താരം ആദിത്യയും ദേശീയ താരങ്ങളായ പ്രാർത്ഥന, സി കെ ദേവിക, നിവേദ്യ, ആർച്ച കൃഷ്ണ, ആരതി രാജേഷ്, മറ്റു താരങ്ങളായ തൃഷ ബിജു, അന്ന, ഋതിക, ശ്രദ്ധാദേവ്, ശ്രീനയ, ആദ്യലക്ഷ്മി, ആഗ്നസ് അനുരൂപ്, ഹൻസ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ കെ പ്രമോദ്, സഹപരിശീലക അക്ഷയ എന്നിവരെയും ആദരിച്ചു.









0 comments