കവിതാ സമാഹാരം പ്രകാശിപ്പിച്ചു

കൊളത്തൂർ കളവയല്‍ നായനാര്‍ സൗഹൃദ ബാലവേദി അംഗവും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ ടി നിവേദ്യയുടെ കവിതാ സമാഹാരം ‘മഴയുടെ താളത്തില്‍ ഇല കണ്ട കാട്’ പ്രകാശിപ്പിച്ചു. അജയന്‍ കളവയല്‍ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി കവി സി എം വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന്‍ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. രാധാകൃഷ്ണന്‍ ചാളക്കാട് അധ്യക്ഷനായി. കെ സുലോചന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. സന്തോഷ് പനയാല്‍ പുസ്തക പരിചയം നടത്തി. ബിഎഡ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വൈഷ്ണ പ്രകാശിനുള്ള ഉപഹാരം എം ശാന്തകുമാരി സമ്മാനിച്ചു. ഡോ. എ എ അബ്ദുള്‍ സത്താര്‍, ശൈലജ ഗോപാല്‍, കുമാരന്‍ നാലപ്പാടം, രതീഷ് പിലിക്കോട്, വി കെ ഇന്ദു, ബി അബ്ദുള്‍ റഹിമാന്‍, സുഭാഷ് വനശ്രീ, ശശീധരന്‍ കുറ്റിക്കോല്‍, വിനോദ് കുണ്ടംകുഴി, എസ് ശരത്ത്, എ പ്രദീപ് കുമാര്‍, കെ പുഷ്പരാജന്‍, ടി നിവേദ്യ, വി മേധ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കെ പൊക്കായ് സ്വാഗതവും ആതിര പ്രദീപ് നന്ദിയും പറഞ്ഞു.









0 comments