കാട്ടൂർ ചെറിയപൊഴിക്ക് സമീപം ഇരുമ്പുവീപ്പ അടിഞ്ഞു

കലവൂർ
കാട്ടൂർ ചെറിയപൊഴിക്ക് സമീപം തീരത്ത് ഇരുമ്പുവീപ്പ അടിഞ്ഞു. ചൊവ്വ രാവിലെയാണ് വീപ്പ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒഴുകിപ്പോകാതിരിക്കാൻ വീപ്പ കയർ ഉപയോഗിച്ച് കെട്ടിയിട്ടശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ കരയിൽ കയറ്റി. കൊച്ചിയിൽനിന്നുള്ള കസ്‌റ്റംസ് സംഘം ബുധനാഴ്‌ചയെത്തി പരിശോധന നടത്തും. നിലവിൽ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. കപ്പലിൽ ഡീസൽ നിറയ്‌ക്കാൻ ഉപയോഗിക്കുന്ന ബാരലിന് സമാനമാണിത്. അപകടകരമായ വസ്‌തുവാണെന്ന് സൂചനയില്ല. മുങ്ങിയ കപ്പലിൽനിന്നുള്ളതാണോ മറ്റേതെങ്കിലും ബോട്ടുകളിൽനിന്ന് വീണതാണോയെന്നും വ്യക്‌തമല്ല. ചൊവ്വ രാവിലെ കാട്ടൂർ കടപ്പുറത്തു ചെറിയ സിലിണ്ടർ അടിഞ്ഞിരുന്നു. ഇത് ഒരു മത്സ്യത്തൊഴിലാളി എടുത്ത് കരയ്‌ക്കുവച്ചു. ഇത് മത്സ്യബന്ധന വള്ളത്തിൽനിന്ന് പോയതാണെന്നാണ് പ്രാഥമിക നിഗമനം.








0 comments