Deshabhimani

6 ഗവ. ഐടിഐകളിലും വിജയം

ഉയരെ എസ്‍എഫ്ഐ

ചെങ്ങന്നൂർ ഗവ. ഐടിഐ തെരെഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
വെബ് ഡെസ്ക്

Published on Nov 28, 2026, 01:51 AM | 1 min read

ആലപ്പുഴ

യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ആറ് ഗവ. ഐടിഐകളിലും എസ്എഫ്ഐക്ക് ഉജ്വലവിജയം. കായംകുളം ഐടിഐ രണ്ടുവര്‍ഷത്തിനുശേഷവും ഹരിപ്പാട് പള്ളിപ്പാട് ഐടിഐ ഒരു വര്‍ഷത്തിനുശേഷവും മുഴുവൻ സീറ്റിലും ജയിച്ച് കെഎസ്‍യുവിൽനിന്ന് യൂണിയൻ തിരിച്ചുപിടിച്ചു. ചെങ്ങന്നൂർ ഐടിഐയിൽ എബിവിപിയെ തറപറ്റിച്ചാണ് വിജയംകൊയ്‍തത്. വയലാര്‍, ചെങ്ങന്നൂര്‍ വനിതാ ഐടിഐ, പുറക്കാട് എന്നിവ എതിരില്ലാതെ തന്നെ എസ്‍എഫ്ഐ ജയിച്ചിരുന്നു. രാജ്യത്തിന്റെ ഭരണഘടനയും വിദ്യാർഥിപക്ഷ രാഷ്‍ട്രീയവും ഉയർത്തിപ്പിടിച്ചാണ് എസ്‍എഫ്ഐ പോരാട്ടത്തിനിറങ്ങിയത്. എസ്എഫ്ഐക്കുവേണ്ടി പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോയും പ്രസിഡന്റ് അനന്തു അജിയും അഭിവാദ്യംചെയ്‍തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home