ad
Deshabhimani

ആഹ്ലാദപ്രകടനത്തിനുനേരെ 
കെഎസ്‌യു കല്ലേറ്‌

കായംകുളത്ത് കെഎസ്യു–യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ കല്ലേറിൽ പരിക്കേറ്റ പൊലീസുക്കാരൻ 
കെ എ ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Sep 19, 2026, 02:15 AM | 1 min read

ആലപ്പുഴ

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കായംകുളം എംഎസ്‌എം കോളേജിൽ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ അക്രമം അഴിച്ചുവിട്ട്‌ കെഎസ്‌യു –- യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ. വെള്ളി വെെകിട്ടോടെയാണ്‌ സംഭവം. കല്ലേറിൽ എസ്‌എ-ഫ്‌ഐ പ്രവർത്തകരായ മുഹമ്മദ്അലി, വൈഷ്‍ണവി എന്നിവർക്ക്‌ ഗുരുതര പരിക്കേറ്റു. അലിയുടെ കൈക്കും താടിയെല്ലിനും വൈഷ്‍ണവിയുടെ തലയ്‍ക്കുമാണ്‌ പരിക്കേറ്റത്‌. ഇവരെ കായംകുളം താല‍ൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫലം വന്നശേഷം നഗരത്തിലൂടെ ആഹ്ലാദപ്രകടനം നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെയാണ്‌ ആക്രമണം നടത്തിയത്. സ്വകാര്യബസ്‌ സ്‌റ്റാൻഡിന് സമീപത്തെ കോൺഗ്രസ്‌ ഓഫീസിൽ തമ്പടിച്ചവരാണ്‌ പൊലീസുകാർ നോക്കിനിൽക്കെ കല്ലെറിഞ്ഞത്‌. ഇവരെ പിടികൂടുന്നതിന്‌ പകരം എസ്‌എഫ-്‌ഐ പ്രവർത്തകര്‍ക്കുനേരെയാണ് പൊലീസ് തിരി‍ഞ്ഞത്. പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പൊലീസും എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക്‌ പരിക്കേറ്റു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home