സേവാഗ്രാം ഉദ്‌ഘാടനവും അനുമോദനവും

വള്ളികുന്നം പഞ്ചായത്ത് ചൂനാട് ഒന്നാം വാർഡ് വികസനസമിതി സംഘടിപ്പിച്ച ഗ്രാമസഭ ഓഫീസായ സേവാഗ്രാമിന്റെ ഉദ്‌ഘാടനവും പ്രതിഭകൾക്കുള്ള അനുമോദനവും എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
ചാരുംമൂട്
വള്ളികുന്നം പഞ്ചായത്ത് ചൂനാട് ഒന്നാംവാർഡ് വികസനസമിതിയുടെ ആഭിമുഖ്യത്തിൽ സേവാഗ്രാം ഉദ്‌ഘാടനവും പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്തു. വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം സാഹിത്യകാരൻ ഇലിപ്പക്കുളം രവീന്ദ്രനും പ്രതിഭകൾക്കുള്ള അനുമോദനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത മധു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി രോഹിണി, സന്തോഷ് സുകുമാരൻ എന്നിവർ ചേർന്നും നടത്തി. വാർഡംഗം കെ മൻസൂർ അധ്യക്ഷനായി. അബ്ദുൾ ജലീൽ, സിഡബ്ല്യുസി ആലപ്പുഴ ചെയർ പേഴ്സൺ ഗീത സലിം, പഞ്ചായത്തംഗങ്ങളായ എൻ മോഹൻകുമാർ, അനുശ്രീ, സുബി സജി, ഉഷ ചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര താലൂക്ക് പ്രസിഡന്റ് മഠത്തിൽ ഷുക്കൂർ,, റിയാസ് ഇല്ലിക്കുളത്ത്, വാർഡ് വികസന സമിതി കൺവീനർ ഷിബു അമ്പാടി, പ്രതീഷ് ഊട്ടുതറയിൽ, സിന്ധു കല്ലേലിൽ എന്നിവർ സംസാരിച്ചു.










0 comments