ad
Deshabhimani

print edition മാതൃരാജ്യം സ്വീകരിക്കാൻ തയ്യാറാകാതെ നാടുകടത്താനാകില്ല; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ

supreme court  Image Credit : wikimedia commons
avatar
സ്വന്തം ലേഖകൻ

Published on Aug 03, 2026, 01:31 AM | 1 min read

ന്യൂഡൽഹി : മാതൃരാജ്യം പ‍ൗരത്വം സ്ഥിരീകരിച്ച്‌ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത വിദേശികളെ നാടുകടത്താനാകില്ലെന്ന്‌ സുപ്രീംകോടതിയെ അറിയിച്ച്‌ കേന്ദ്രസർക്കാർ. അസമിൽ ദീർഘകാലമായി തടവിലിട്ടിരിക്കുന്ന 63 വിദേശികളെ ഉടൻ നാടുകടത്തണമെന്ന 2025ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട്‌ ഹർജിയിലാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്‌മൂലം.


നിലവിലെ ചട്ടമനുസരിച്ച്‌ തടവ്‌ പൂർത്തിയാക്കുകയും മറ്റ്‌ ക്രിമിനൽ പശ്ചാത്തലമില്ലാത്തതുമായ വിദേശികളെ സംസ്ഥാനങ്ങൾക്ക്‌ നാടുകടത്താം. പാസ്‌പോർട്ട്‌ പോലുള്ള രേഖകൾ ഇല്ലാത്തവരാണെങ്കിൽ മാതൃരാജ്യത്തിന്റ എംബസിയാണ്‌ നൽകേണ്ടത്‌. സ്വീകരിക്കാൻ മാതൃരാജ്യം തയ്യാറാവുകയും വേണം. അല്ലാത്തപക്ഷം നാടുകടത്താനാകില്ല. വിദേശികളെന്ന്‌ സംശയമുള്ളവരുടെ അറസ്റ്റിനുശേഷം ഉടനടി ഫോട്ടോ സഹിതം വിദേശ മന്ത്രാലയത്തെ അറിയിക്കണം. അതേസമയം, പ‍ൗരത്വം പരിശോധിച്ച്‌ വിവരങ്ങൾ കെൈമാറുന്നത്‌ മറ്റൊരു രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സമയപരിധി നിശ്ചയിക്കാനാകില്ല. മാതൃരാജ്യം സ്വീകരിക്കുംവരെ അത്തരമാളുകളെ പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ടിവരുമെന്നും സത്യവാങ്‌മൂലത്തിൽ പറഞ്ഞു.


പ‍ൗരത്വ പരിശോധനയുടെ ഭാഗമായി നാടുകടത്തുകയും പിന്നീട്‌ ഇന്ത്യൻ പ‍ൗരന്മാരാണെന്ന്‌ തിരിച്ചറിഞ്ഞ്‌ തിരികെയെത്തിക്കുകയും ചെയ്‌ത നിരവധി സംഭവങ്ങൾ അടുത്തിടെ അസമിലുണ്ടായി. ഗർഭിണിയെയും അവരുടെ കുഞ്ഞിനെയും ഭർത്താവിനെയും സുപ്രീംകോടതി നിർദേശത്തെ തുടർന്ന്‌ തിരികെയെത്തിക്കാനും കേന്ദ്രസർക്കാർ നിർബന്ധിതരായിട്ടുണ്ട്‌. അതേസമയം വിദേശികളെന്ന്‌ കണ്ടെത്തിയവരെ ഉടൻ നാടുകടത്തണമെന്നും കോടതി ഉത്തരവുണ്ട്‌. ഇതിന്റെ മറവിൽ, ന്യൂനപക്ഷ വിഭാഗങ്ങളാണ്‌ കൂടുതലും നടപടിക്ക്‌ ഇരകളാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home