വ്യാജ ഫാർമസി കോഴ്‌സുകൾ തടയണം

ആലപ്പുഴ
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യസുരക്ഷാ പദ്ധതി മെഡിസെപ് കുറവുകൾ പരിഹരിച്ച് കാര്യക്ഷമമാക്കണമെന്ന് സീനിയർ ഫാർമസിസ്‌റ്റ്‌സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാജ ഫാർമസി കോഴ്സ് തടയുക, കുറിപ്പടി വേണ്ടാത്ത മരുന്നുകളുടെ വിൽപ്പനച്ചട്ടം തയ്യാറാക്കുമ്പോൾ ഡ്രഗ് ലൈസെൻസിന് വിധേയമായേ വിൽപ്പനയ്‌ക്ക് അനുമതി നൽകാവൂവെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം കെ പ്രേമാനന്ദൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ഡി മുറാദ് അധ്യക്ഷനായി. കെ ബി സത്യപാലൻ, കെ രാധാകൃഷ്‌ണൻ, വാസുദേവൻ ആചാരി, രാജാമണി, എം എം ഫിലോമിന, മോഹനകുമാരപ്പണിക്കർ എന്നിവർ സംസാരിച്ചു. പി സുമാദേവി ക്ലാസെടുത്തു. സജീവ് സ്വാഗതവും ബി സാബു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബി സാബു (പ്രസിഡന്റ്), ഡി മുറാദ്, വി എസ് സുമാദേവി (വൈസ്‌പ്രസിഡന്റുമാർ), പി സജീവ് (സെക്രട്ടറി), വി ഷാജി, എ രജിത (ജോയിന്റ് സെക്രട്ടറിമാർ), കെ ബി സത്യപാലൻ (ട്രഷറർ).









0 comments