Deshabhimani

പാട്ടും പറച്ചിലുമായി 
വയോജന ദിനാഘോഷം

readers club

പാട്ടും പറച്ചിലും ആഘോഷ കൂട്ടായ്മ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ‑ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ 
എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 01:54 AM | 1 min read

കഞ്ഞിക്കുഴി

കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ അൻപിടം സീനിയേഴ്സ് ടോക്കിങ് പാർലറിന്റെ ആഭിമുഖ്യത്തിൽ വയോജനദിനാഘോഷത്തിന്റെഭാഗമായി ‘പാട്ടും പറച്ചിലും’ ആഘോഷ കൂട്ടായ്‌മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തും ഐസിഡിഎസും ചേർന്നാണ് വയോജനങ്ങൾക്കായി ‘അൻപിടം സീനിയേഴ്സ് ടോക്കിങ് പാർലർ’. പഞ്ചായത്തിലെ 19 വാർഡിലും അങ്കണവാടി കേന്ദ്രീകരിച്ച് സീനിയേഴ്സ് ടോക്കിങ് പാർലർ ആരഭിച്ചിട്ടുണ്ട്‌. പ ഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്‌കുമാർ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ വി വിജിമോൾ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ലജിത തിലകൻ, പി മുരളി, വി സോയ, സുമാദേവി, എം കെ സജി, പി അക്ബർ, സജിത ബൈജു, സെക്രട്ടറി ടി എഫ് സെബാസ്‌റ്റ്യൻ, കോ–ഓർഡിനേറ്റർ അരുണിമ, ഐസിഡിഎസ് സൂപ്പർവൈസർ അനില ശശിധരൻ എന്നിവർ സംസാരിച്ചു. ആദിത്യനും സംഘവും ‘പാട്ടും പറച്ചിലും’ പരിപാടി അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home