Deshabhimani

വിഴിഞ്ഞത്ത്‌ പുതിയ
മത്സ്യബന്ധന തുറമുഖം:
ഒന്നാംഘട്ടത്തിന്‌ അനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2026, 02:32 AM | 1 min read

തിരുവനന്തപുരം

വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ ഒന്നാംഘട്ടം നിർമാണത്തിനായി സംസ്ഥാന സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുവഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ശനി വൈകിട്ട്‌ പുറത്തിറങ്ങി. നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന്‌ 235 മീറ്റർ നീളമുള്ള പുലിമുട്ട്, 500 മീറ്റർ നീളമുള്ള എൽ-ഷെയ്‌പ്‌ ഫിഷറി ബർത്ത്, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ഈ ഘട്ടത്തിൽ നിർമിക്കുന്നത്. സെൻട്രൽ വാട്ടർ ആൻഡ്‌ റിസർച്ച്‌ സ്റ്റേഷൻ (സിഡബ്ല്യുപിആർഎസ്‌) സമർപ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തിൽ രണ്ട്‌ പാക്കേജുകളായിരിക്കും പൂർത്തീകരിക്കുക. 271 കോടി രൂപയുടേതാണ് പദ്ധതി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിന്‌ കഴിഞ്ഞ മാർച്ചിൽ മന്ത്രിസഭായോഗത്തിൽ എൽഡിഎഫ്‌ സർക്കാർ അനുമതി നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home