Deshabhimani

സ്‌ക‍ൗട്ട്‌സ്‌ ആൻഡ്‌ ഗൈഡ്‌ മന്ദിരം തുറന്നു

സ്‌ക‍ൗട്ട്‌സ്‌ ആൻഡ്‌ ഗൈഡ്‌ ചേർത്തല ജില്ലാ ആസ്ഥാനമന്ദിരം മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

സ്‌ക‍ൗട്ട്‌സ്‌ ആൻഡ്‌ ഗൈഡ്‌ ചേർത്തല ജില്ലാ ആസ്ഥാനമന്ദിരം മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 27, 2026, 12:29 AM | 1 min read

ചേർത്തല

എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽ മന്ത്രി പി പ്രസാദ് അനുവദിച്ച തുക വിനിയോഗിച്ച്‌ നിർമിച്ച സ്‌ക‍ൗട്ട്‌സ്‌ ആൻഡ്‌ ഗൈഡ്‌ ജില്ലാ ആസ്ഥാനമന്ദിരം നാടിന്‌ സമർപ്പിച്ചു. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, കൗൺസിലർ കെ സി ആന്റണി, സ്‌ക‍ൗട്ട്സ്‌ ആൻഡ് ഗൈഡ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ, സംസ്ഥാന ഗൈഡ് ഓർഗനൈസിങ് കമീഷണർ ഷീല ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം അബ്‌ദുൾസലാം, ജില്ലാ പ്രസിഡന്റ്‌ അഡ്വ. യു ആർ വിജയകുമാർ, അഡൽട്ട്‌ സ്‌ക‍ൗട്ട് കമീഷണർ അഡ്വ. കെ രാധാകൃഷ്‌ണൻ, അഡൾട്ട്‌ ഗൈഡ് കമീഷണർ എൻ സരസമ്മ, ജില്ലാ സെക്രട്ടറി ആർ ഹേമലത, ട്രഷറർ സാജു തോമസ്, പ്രിൻസിപ്പൽ ടി ലൈജുമോൾ, കെ എം ചാക്കോ, എഫ് ബലദേവ്, ഡി ബാബു, ബി ചന്ദ്രലേഖ, പി എം കുഞ്ഞുമോൻ, വി എസ്‌ ഗ്രേസി, അനിൽ ബി കൃഷ്‌ണ, ജിജി ചന്ദ്രൻ, എം എസ്‌ ജയകല, വി പുഷ്‌പ എന്നിവർ സംസാരിച്ചു. ​ഹയർസെക്കൻഡറി ഗുരുശ്രേഷ്‌ഠ അവാർഡുജേതാവ് സുധീപ് പി ദാസ്, ദേശീയ സിൽവർസ്‌റ്റാർ അവാർഡുജേതാവ് ഷീല ജോസഫ് എന്നിവരെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home