ad
Deshabhimani

സയൻസ് ദശകം വിജ്ഞാനപരീക്ഷ

ഹ്യൂമനിസ്‌റ്റ്‌ യൂത്ത് മൂവ്മെന്റ്‌ സംഘടിപ്പിച്ച സയൻസ് ദശകം വിജ്ഞാനപരീക്ഷയിലെ വിജയികള്‍ക്ക് 
ബിഷപ്‌മൂർ കോളേജ് ഫിസിക്‌സ്‌ വിഭാഗം മേധാവി ഡോ. ലിനറ്റ് ജോസഫ് സമ്മാനങ്ങൾ വിതരണംചെയ്യുന്നു

ഹ്യൂമനിസ്‌റ്റ്‌ യൂത്ത് മൂവ്മെന്റ്‌ സംഘടിപ്പിച്ച സയൻസ് ദശകം വിജ്ഞാനപരീക്ഷയിലെ വിജയികള്‍ക്ക് 
ബിഷപ്‌മൂർ കോളേജ് ഫിസിക്‌സ്‌ വിഭാഗം മേധാവി ഡോ. ലിനറ്റ് ജോസഫ് സമ്മാനങ്ങൾ വിതരണംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 01:55 AM | 1 min read

മാവേലിക്കര

കേരള യുക്തിവാദിസംഘത്തിന്റെ സഹകരണത്തോടെ ഹ്യൂമനിസ്‌റ്റ്‌ യൂത്ത് മൂവ്മെന്റ്‌, സയൻസ് ദശകം വിജ്ഞാനപരീക്ഷ സംഘടിപ്പിച്ചു. ഡോ. ജിജിൻ ബി കൃഷ്‌ണ, എസ് അഭിലാഷ്, അശോക്, കെ കെ മോഹൻലാൽ, വള്ളികുന്നം ബാബു, കെ ബി രത്നാകരൻ, കെ എസ് വല്ലി, ജി സോഹൻ, കെ സുരേന്ദ്രൻ, കെ ബാലകൃഷ്‌ണൻ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികളായവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. താമരക്കുളം വിവിഎച്ച്എസ്എസിലെ എസ് അഥീന ഒന്നാംസ്ഥാനം (5000 രൂപ) നേടി. മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സംഗീത അനീഷ് രണ്ടും (3000) അഖില പി നായർ (1500) മൂന്നാം സ്ഥാനവും നേടി. മാവേലിക്കര ബിഷപ്‌മൂർ കോളേജ് ഫിസിക്‌സ്‌ വിഭാഗം മേധാവി ഡോ. ലിനറ്റ് ജോസഫ് സമ്മാനം വിതരണംചെയ്‌തു. മാവേലിക്കര താലൂക്കിലെ 42 സ്‌കൂളിൽനിന്ന് 131 വിദ്യാർഥികൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home