സ-്‌കൂൾ പച്ചക്കറി കൃഷിക്ക് തുടക്കമായി

ജില്ലാ പഞ്ചായത്തിന്റെ സ്കൂൾ പച്ചക്കറി കൃഷിയുടെ ജില്ലാ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നടത്തുന്നു
മണ്ണഞ്ചേരി
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ-്‌കൂൾ പച്ചക്കറി കൃഷി ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി ഗവ. ഹൈസ-്‌കൂളിൽ തുടങ്ങി. പദ്ധതിയിലൂടെ എല്ലാ സ-്‌കൂളുകളിലും കൃഷി ആരംഭിച്ച് കാർഷിക ക്ലബ്ബ് രൂപീകരിക്കും. മികച്ച സ-്‌കൂളുകൾക്ക് അവാർഡ് നൽകും. മണ്ണഞ്ചേരി സ-്‌കൂളിൽ കാർഷിക ക്ലബ്ബിലൂടെ മൂന്ന് വർഷമായി മികച്ചരീതിയിൽ കൃഷി നടക്കുന്നുണ്ട്. കാർഷിക ക്ലബ്ബിലെ 200 വിദ്യാർഥികളുടെ വീട്ടിലും സ-്‌കൂളിലുമാണ് കൃഷിനടക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ജില്ലാ ഉദ്ഘാടനംനടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്ത്കുമാർ അധ്യക്ഷനായി. സംസ്ഥാന കാർഷിക അവാർഡ് ജേതാവ് പി എസ് സുജിത്ത്, ജില്ലാപഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് പി എ ജുമൈലത്ത്, പിടിഎ പ്രസിഡന്റ് മുഹമ്മദ് മുസ-്‌തഫ, എസ്എംസി ചെയർമാൻ ജോസ് ചാക്കോ, പിടിഎ അംഗം സി സി നിസാർ, പ്രഥമാധ്യാപിക എം കെ ഹഫ്സ, സ്റ്റാഫ് സെക്രട്ടറി എ ജി വിധു, കാർഷികക്ലബ്ബ് കോ ഓർഡിനേറ്റർമാരായ ഷീന ബീഗം, ദീപ ദിലീപ്, എസ് രാഗിണി എന്നിവർ സംസാരിച്ചു.










0 comments