Deshabhimani

വിലക്കയറ്റം

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ്‌ പ്രഥമാധ്യാപകർ

അനിയന്ത്രിതമായ വിലക്കയറ്റത്തെ തുടർന്ന് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രഥമാധ്യാപകർക്ക്  ബാധ്യതയാകുന്നു.
avatar
സ്വന്തം ലേഖകൻ

Published on Nov 21, 2026, 02:00 AM | 1 min read

അമ്പലപ്പുഴ

അനിയന്ത്രിതമായ വിലക്കയറ്റത്തെ തുടർന്ന് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രഥമാധ്യാപകർക്ക് ബാധ്യതയാകുന്നു. എൽപി വിഭാഗത്തിൽ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ചുമുതൽ എട്ടുവരെ ഒരു കുട്ടിക്ക് 10.17 രൂപയുമാണ് സ്കൂളുൾക്ക് അനുവദിച്ചിരിക്കുന്നത്. അനുബന്ധ പോഷണത്തിന്റെ ഭാഗമായി ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം 150 മില്ലി വീതം പാലും നൽകണം. മുട്ട ഒന്നിന് ആറുരൂപ നിരക്കിലും പാൽ ലിറ്ററിന് 52 രൂപയുമാണ്‌ അനുവദിച്ചിരിക്കുന്നത്. വിപണിയിൽ മുട്ട ഒന്നിന് എട്ടുമുതൽ 10 വരെയും പാൽ ലിറ്ററിന് മിൽമ സൊസൈറ്റി ഉൾപ്പടെയുളള സ്ഥാപനങ്ങളിൽ 65 മുതൽ 70 രൂപ വരെയുമാണ്‌ വില. മിൽമയുടെ കവർ പാലിന് 60 രൂപ നൽകണം. ഇത്‌ ഉച്ചഭക്ഷണ നടത്തിപ്പ്‌ ചുമതലയുള്ള പ്രഥമാധ്യാപകർക്ക് ബാധ്യതയാണ്. ഗാർഹികേതര പാചകവാതകത്തിന്റെ വില 2025 നെ അപേക്ഷിച്ച്‌ ഇരട്ടിയായി. 100 കുട്ടികൾക്ക് താഴെയുള്ള എൽപി വിഭാഗത്തിലെ സ്കൂളുകൾക്ക് ഒരുമാസത്തെ ഗ്യാസ് സിലിണ്ടർ വാങ്ങിക്കഴിഞ്ഞാൽ പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമുള്ള തുക തികയാത്ത സാഹചര്യമാണ്. സർക്കാർ നിഷ്കർഷിച്ച മെനുവിന്റെ അടിസ്ഥാനത്തിൽ ഗുണമേന്മയോടെ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home