ഇന്റർ കോളേജ്, സ്കൂൾ ഫെസ്റ്റിന് തുടക്കമായി

അമ്പലപ്പുഴ
പുന്നപ്ര മാർ ഗ്രിഗോറിയോസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ഇന്റർ കോളേജ്, ഇന്റർസ്കൂൾ ഫെസ്റ്റ് ‘റിറ്റ്മോ’ കലാ കായിക മേള സിനിമാതാരം പ്രമോദ് വെളിയനാട് ഉദ്ഘാടനംചെയ്തു. ഇന്റർ കോളജ് ഫെസ്റ്റിൽ 20 കോളേജിൽനിന്നായി 500 ഓളം വിദ്യാർഥികൾ പങ്കെടുക്കും. വെള്ളി രാവിലെ നടക്കുന്ന ടെക്നോ എക്സ്പോയിൽ ഡ്രോണുകൾ, റോബോട്ട്, റിമോട്ട് കൺട്രോൾ പ്ലെയിൻ, കാറുകളുടെ പ്രോട്ടോ ടൈപ്പുകൾ, വെർച്ചൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദർശനമുണ്ടാകും. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജോച്ചൻ ജോസഫ് അധ്യക്ഷനായി. കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ടിജോ പാതാലിൽ, ഫാ. ചെറിയാൻ കാരക്കൊമ്പിൽ, ഫെസ്റ്റ് കോ–ഓർഡിനേറ്റർ പ്രൊഫ. ബി ബബിത, അധ്യാപക പ്രതിനിധി റിൻസി ആൻ എബ്രാഹാം, കോളേജ് ചെയർമാൻ സാജൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു. ഈ മാസം 25 മുതൽ 28 വരെ നടക്കുന്ന ഇന്റർ സ്കൂൾ ഫെസ്റ്റിൽ 32 സ്കൂളുകളിൽ നിന്നായി നുറുകണക്കിന് വിദ്യാർഥിത്ഥികൾ പങ്കെടുക്കും. ഐപിഎൽ ഓക്ഷൻ, സോങ് റിക്രിയേഷൻ തുടങ്ങി വിവിധ മത്സരങ്ങൾ മേളയുടെ ഭാഗമായുണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്.









0 comments