ad
Deshabhimani

സ്‌കൂൾ പ്രവേശനം: ഒരുക്കങ്ങൾ തകൃതി

When painting work began at CMS LP High School in Mullaikkal as part of the entrance ceremony

മുല്ലയ്‍‍ക്കൽ സിഎംഎസ് എൽപി സ-്കൂളിൽ പ്രവേശനോത്സവത്തിന്റെ 
ഭാഗമായി പെയിന്റിങ് ജോലികൾ ആരംഭിച്ചപ്പോൾ

വെബ് ഡെസ്ക്

Published on May 22, 2025, 03:00 AM | 1 min read

ആലപ്പുഴ

ജൂൺ രണ്ടിന്‌ സ്‌കൂൾ തുറക്കാനിരിക്കെ പുതിയ അധ്യയനവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലേക്ക്‌ കടന്ന്‌ വിദ്യാഭ്യാസവകുപ്പും സ്‌കൂളുകളും. ജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലുമുള്ള അവലോകനയോഗങ്ങളും അധ്യാപകർക്കുള്ള പരിശീലനവും വെള്ളിയാഴ്‌ചയോടെ പൂർത്തിയാകും. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികളും ശുചീകരണമുൾപ്പെടെ നിർദേശിച്ച മുഴുവൻ കാര്യങ്ങളും 25നകം പൂർത്തിയാക്കണം. ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ സ്‌കൂൾ കെട്ടിടങ്ങളിൽ ക്ലാസുകൾ നടത്താൻ അനുവദിക്കൂ. പുതുതായി നിർമിച്ച കെട്ടിടങ്ങൾക്കും സർട്ടിഫിക്കറ്റ് വേണം. സ്‌കൂൾ തുറക്കുന്നതിന്‌ മുമ്പുതന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. ജില്ലയിലെ മിക്ക സ്‌കൂളുകളും ഫിറ്റ്‌നസ്‌ നടപടികളും പൂർത്തിയാക്കിട്ടുണ്ട്‌. കുട്ടികളെ വരവേൽക്കാൻ അലങ്കാരപ്പണികളും പെയിന്റിങ്ങും മിക്ക സ്‌കൂളുകളിലും കഴിഞ്ഞദിവസങ്ങളിൽ ആരംഭിച്ചിരുന്നു. കുട്ടികളുടെ സ്‌കൂൾ പ്രവേശന നടപടികളും പുരോഗമിക്കുകയാണ്‌. സ്‌കൂൾ തുറക്കുംമുമ്പ്‌ നടത്തേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ്‌ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home