Deshabhimani

ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്: പിന്നിൽ അനിൽ പണ്ഡിറ്റ് എന്ന് രാജസ്ഥാൻ പൊലീസ്, കൊലപ്പെടുത്താനായി 2.5 ലക്ഷം മുൻകൂറായി നൽകി

Tiger

ടൈഗർ ഷ്രോഫ് (ഇടത്) പ്രതികളെ ജഡ്ജിയുടെ വസതിയിൽനിന്ന് കൊണ്ടുപോകുന്നു (വലത്)| Photo: ANI

വെബ് ഡെസ്ക്

Published on Oct 20, 2026, 03:07 PM | 1 min read

മുംബൈ : ബോളിവുഡ് താരം ടൈഗർ ഷ്റോഫിനുനേരെ മുംബൈയിൽ നടന്ന വെടിവെപ്പിന് പിന്നിലെ ഗൂഡാലോചന കേന്ദ്രം അനിൽ പണ്ഡിറ്റെന്ന് രാജസ്ഥാൻ പൊലീസ്. കേസിലെ പ്രതികൾക്ക് അനിൽ പണ്ഡിറ്റ് 2.5 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ആക്രമണം നടത്താൻ റെഹാന് 34,000 രൂപ വാഗ്ദാനം ചെയ്തെന്നുമാണ് രാജസ്ഥാൻ പൊലീസിന്റെ

റിപ്പോർട്.


സംഭവത്തിന് പിന്നാലെ പ്രതികളുടെ യാത്രാവിവരങ്ങൾ പിന്തുടർന്ന, തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് പൂനെ–ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് പ്രതികളെ മുംബൈ പൊലീസിന് കൈമാറി.


കൊലപാതകത്തിനുശേഷം പ്രതികളെ വിദേശത്തേക്ക് കടത്താമെന്നും അനിൽ പണ്ഡിറ്റ്

ഉറപ്പുനൽകിയതായാണ് രാജസ്ഥാൻ പൊലീസ് പറഞ്ഞത്. കാലിഫോർണിയയിലിരുന്ന് ആപ്പ് വഴി പ്രതികളുമായി തത്സമയം ബന്ധപ്പെട്ടാണ് അനിൽ പണ്ഡിറ്റ് ആക്രമണത്തിന് നിർദേശങ്ങൾ നൽകിയെന്നാണ് വിവരം.


ആക്രമണത്തിന് മുന്നോടിയായി പ്രതികൾ ഒരു മാസത്തോളം മുംബൈയിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ഈ കാലയളവിൽ കടക്കാർക്ക് ഓൺലൈനായി പണം നൽകി പകരം പണം കൈപ്പറ്റിയിരുന്നതായും പോലീസ് പറയുന്നു. സംഘത്തിലെ മറ്റൊരു പ്രതിയായ ഹൃതിക്കാണ് ടൈഗർ ഷ്റോഫിന്റെ യാത്രാവിവരങ്ങൾ നിരീക്ഷിച്ച് ശേഖരിച്ചതെന്നാണ് രാജസ്ഥാൻ പൊലീസ് പറയുന്നത്.


നടന്റെ ദിനചര്യകൾ പ്രതികൾ നിരീക്ഷിച്ചിരുന്നോ, ലക്ഷ്യസ്ഥാനത്തെ നീക്കങ്ങൾ എങ്ങനെയാണ് പിന്തുടർന്നത് തുടങ്ങിയ കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ആക്രമണത്തിനുശേഷം മുംബൈയിൽനിന്ന് രക്ഷപ്പെടുന്നതിനായി പ്രതികൾ വേഷവും രൂപവും മാറ്റിയിരുന്നു.


ട്രെയിൻ യാത്രയ്ക്കിടെ ഇരുവരും മുടി വെട്ടുകയും വസ്ത്രം മാറുകയും ചെയ്തു. സംശയം ഒഴിവാക്കാൻ മൂവരും ട്രെയിനിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇരുന്നത്. ഡൽഹിയിലെത്തി അവിടെനിന്ന് നേപ്പാളിലേക്ക് കടക്കണമെന്നായിരുന്നു അനിൽ പണ്ഡിറ്റിന്റെ നിർദേശമെന്നും റിപ്പോർട്ടിൽ പറയുന്നു.


ഒക്ടോബർ 18നാണ് മുംബൈയിലെ ജൂഹുവിൽ ബൈക്കിലെത്തിയ അക്രമികൾ ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിയുതിർത്തത്. നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാരനും പരിക്കേറ്റു. ഏഴ് റൗണ്ട് വെടിയുതിർത്തതിൽ അഞ്ചെണ്ണം കാറിൽ പതിക്കുകയും രണ്ടെണ്ണം ലക്ഷ്യം തെറ്റുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home