സ്കോളർഷിപ് വിതരണംചെയ‍്തു

മാവേലിക്കര സ്‌നൈറ്റ് ഐടിഐയുടെയും വിക്രം സാരാഭായി ഐടിഇയുടെയും സ്കോളർഷിപ് വിതരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സ്‌നൈറ്റ് ഐടിഐയും വിക്രം സാരാഭായി ഐടിഇയും ചേർന്ന് 21 വിദ്യാർഥികൾക്ക് നൽകിയ സ്കോളർഷിപ്പിന്റെ വിതരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. വിക്രം സാരാഭായി ഐടിഇയുടെ ഫ്യൂച്ചർ സ്കിൽ അക്കാദമിയുടെ ലോഗോ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ പ്രകാശിപ്പിച്ചു.
സ്‌നൈറ്റ് ഐടിഐയിൽ ഒരുവർഷ ആക്ട് അപ്രന്റീസ്‌ഷിപ് പരിശീലനം പൂർത്തീകരിച്ചവർക്ക് മാവേലിക്കര നഗരസഭാധ്യക്ഷ ലളിതാ രവീന്ദ്രനാഥ് സർടിഫിക്കറ്റ് വിതരണംചെയ്തു. പ്രിൻസിപ്പൽ എസ് സിന്ധു അധ്യക്ഷയായി. ബിനി വിപിൻ, ശോഭ രവി, പി മോഹൻകുമാർ, എം അശോക്‌കുമാർ, ആർ ശ്രീകുമാർ, പി കെ തുളസീദാസ് എന്നിവർ സംസാരിച്ചു.










0 comments