കർഷക സംഘം സമ്മേളനം: ഏരിയ സംഘാടക സമിതി

ആലപ്പുഴ
കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴ ഏരിയയിലെ സംഘാടക സമിതി രൂപീകരണ യോഗം കിസാൻ സഭ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ ഉദ്‌ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ് വി എൻ വിജയകുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി അജയ് സുധീന്ദ്രൻ, കർഷക സംഘം സംസ്ഥാന കമ്മറ്റിയംഗം എം സന്തോഷ് കുമാർ, ഏരിയാ സെക്രട്ടറി ഡി സുധീഷ്, കെ ജി രഘുദേവ്, ആർ ബി ഷാജികുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. അജയ് സുധീന്ദ്രൻ (ചെയർമാൻ) ഡി സുധീഷ് (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.










0 comments