ad
Deshabhimani

ഭിന്നശേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്‌ തടഞ്ഞ നടപടി

പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ

DYFI

ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സ്‌കോളർഷിപ്‌ തടഞ്ഞുവച്ച കുഴുപ്പിള്ളി പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി ബിബിൻ വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 01:29 AM | 1 min read

വൈപ്പിൻ


ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്‌ എല്ലാ വർഷവും നൽകിവരുന്ന സ്‌കോളർഷിപ്‌ തടഞ്ഞുവച്ച യുഡിഎഫ്‌ ഭരിക്കുന്ന കുഴുപ്പിള്ളി പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.


ധർണ ജില്ലാ സെക്രട്ടറി ബിബിൻ വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌കോളർഷിപ്‌ അടിയന്തരമായി വിതരണം ചെയ്‌തില്ലെങ്കിൽ ശക്തമായ സമരത്തെ നേരിടേണ്ടിവരുമെന്ന്‌ നേതാക്കൾ പറഞ്ഞു.


ബ്ലോക്ക്‌ ട്രഷറർ കെ എസ്‌ ശ്യാംജിത്ത് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ജില്ലാ പഞ്ചായത്തംഗം കെ എസ്‌ നിബിൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം എൻ എസ്‌ സൂരജ്‌, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി കെ ജെ ജ്യോതിഷ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home