ad
Deshabhimani

ധർണ സമാപിച്ചു

ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും നടത്തിയ ധർണ സമാപന ദിവസം കെ ജി ജയരാജ് ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 25, 2026, 01:31 AM | 1 min read

ആലപ്പുഴ

ശമ്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും ആവശ്യപ്പെട്ട്‌ ​ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ മൂന്നുദിവസമായി ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും നടത്തിയ ധർണ സമാപിച്ചു. ഈ ആവശ്യമുന്നയിച്ച് ആഗസ്‌ത്‌ ഏഴിന് ജീവനക്കാരും പെൻഷൻകാരും പാർലമെന്റ് മാർച്ച് നടത്തും. മൂന്നാം ദിവസത്തെ സമരം എഐബിഡിപിഎ അഖിലേന്ത്യ രക്ഷാധികാരി കെ ജി ജയരാജ് ഉദ്ഘാടനം ചെയ്തു. പി സുരേന്ദ്രൻ അധ്യക്ഷനായി. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജില്ലാ സെക്രട്ടറി സി അഞ്ജിത്ത്, ടി വി വിഗീഷ് , എൻ ഗുരു പ്രസാദ്, പി ആർ ഷാജിമോൻ, ടി ശോഭനൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home