പൊതുമേഖലാ ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണവും ഉപേക്ഷിക്കുക
എസ്ബിഐ എംപ്ലോ. ഫെഡറേഷൻ ധർണ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ എസ്‌ബിഐ മുല്ലയ്‌ക്കൽ ശാഖയ്‌ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ ജനറൽ സെക്രട്ടറി സി ജയരാജ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
അവശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് പടിപടിയായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (എസ്‌ബിഐഇഎഫ് ബെഫി) ധർണ നടത്തി. സബ് സ്‌റ്റാഫ് -ക്ലറിക്കൽ തസ്‌തികകളിൽ സ്ഥിരനിയമനം നടത്തുക, പുറംകരാർവൽക്കരണം അവസാനിപ്പിക്കുക, താൽക്കാലിക ജീവനക്കാരോടുള്ള ചൂഷണം അവസാനിപ്പിക്കുക, -ന്യായമായ വേതനം നൽകുക, സ്ഥലംമാറ്റങ്ങൾ മാനദണ്ഡപ്രകാരം മാത്രം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് 15ന് തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസിലേക്ക് നടത്തുന്ന ജനകീയ മാർച്ചിന്റെയും ധർണയുടെയും മുന്നോടിയായിട്ടാണ് എസ്‌ബിഐ മുല്ലയ്‌ക്കൽ ശാഖയ്‌ക്ക് മുന്നിൽ സായാഹ്നധർണ സംഘടിപ്പിച്ചത്. ഫെഡറേഷൻ ജനറൽ സെക്രട്ടറി സി ജയരാജ് ഉദ്ഘാടനംചെയ്‌തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് വി കെ രമേശൻ അധ്യക്ഷനായി. ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ബാബു, സ്‌റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് ചന്ദ്രബാബു, ഹരിഹരബ്രഹ്‌മമോഹൻ, വി ആർ രജികുമാർ, പി തുളസിദാസൻ തുടങ്ങിയവർ സംസാരിച്ചു.









0 comments