ad
Deshabhimani

കഞ്ഞിക്കുഴിയിൽ അവധിക്കാല ക്യാമ്പിന് തുടക്കം

സ‍ൗഭദ്രം ഇ‍ൗ കൗമാര വർണക്കനവ്‌

കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും ഐസിഡിഎസിന്റെയും ആഭിമുഖ്യത്തിൽ സുഭദ്രം പദ്ധതിയുടെ ഭാഗമായി കൗമാരക്കാർക്ക്‌ ഒരുക്കിയ "വർണത്തേര്’ ക്യാന്പ്‌ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമണി തമ്പാൻ ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും ഐസിഡിഎസിന്റെയും ആഭിമുഖ്യത്തിൽ സുഭദ്രം പദ്ധതിയുടെ ഭാഗമായി കൗമാരക്കാർക്ക്‌ ഒരുക്കിയ "വർണത്തേര്’ ക്യാന്പ്‌ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമണി തമ്പാൻ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തംലേഖകൻ

Published on Apr 28, 2026, 12:22 AM | 1 min read

കഞ്ഞിക്കുഴി

കഞ്ഞിക്കുഴി പഞ്ചായത്തും ഐസിഡിഎസും ചേർന്ന്‌ "സുഭദ്രം' പദ്ധതിയിൽ കൗമാരക്കാർക്ക്‌ "വർണത്തേര്' എന്ന പേരിൽ അവധിക്കാല ത്രിദിനക്യാമ്പ് ആരംഭിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമണി തമ്പാൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ എം സന്തോഷ്‌കുമാർ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ്‌ ലജിത തിലകൻ, സ്ഥിരംസമിതി അധ്യക്ഷരായ വിജിമോൾ, ആർ അശ്വിൻ, ജി മുരളി, ​പഞ്ചായത്തംഗങ്ങളായ പി മുരളി, വി സോയ, സുമാദേവി, ഹണിമോൾ, എം കെ സജി, പി അക്ബർ, സജിത ബൈജു, രാജം, ജോളി അജിതൻ, രജനി, പി ടി ശശിധരൻ, പി എസ് ശ്രീലത, സതീശൻ, സുഭദ്രം കോ–ഓർഡിനേറ്റർ അരുണിമ എന്നിവർ സംസാരിച്ചു. വാർഡുകളിൽനിന്ന് തെരഞ്ഞെടുത്ത 13 മുതൽ 18 വരെ പ്രായമുള്ള 125 കുട്ടികളാണ് ക്യാമ്പിൽ. വിനോദവും വിജ്ഞാനവും പകരുന്ന ക്യാന്പിൽ ഒറിഗാമി, മോട്ടിവേഷൻ ക്ലാസ്‌ അടക്കമുള്ളവയുണ്ട്‌. ആദ്യദിനം ആദിത്യനും സംഘവും കഥയും പറച്ചിലും എന്ന പേരിൽ കലാപരിപാടി അവതരിപ്പിച്ചു. തുടർദിവസങ്ങളിൽ വിവിധ മേഖലകളിലെ പ്രമുഖരാണ്‌ കുട്ടികളുമായി സംവദിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home