ad
Deshabhimani

റെയിൽവേസ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണം

ജനപിന്തുണയേറ്റി സത്യഗ്രഹം മുന്നോട്ട്‌

ചേർത്തല റെയിൽവേസ്‌റ്റേഷന്‌ സമീപം വെള്ളിയാഴ്‌ചത്തെ ജനകീയ സത്യഗ്രഹത്തോടനുബന്ധിച്ച്‌ വൈകിട്ട്‌ സംഘടിപ്പിച്ച പൊതുസമ്മേളനം മുട്ടം പള്ളി വികാരി ജോഷി വേഴപ്പറമ്പിൽ ഉദ്‌ഘാടനംചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Aug 08, 2026, 12:53 AM | 1 min read

ചേർത്തല

ദേശീയപാത വികസനത്തിൽ റെയിൽവേസ്‌റ്റേഷന് മുന്നിൽ ഉയരപ്പാതയും പൊലീസ് സ്‌റ്റേഷൻ ഭാഗത്ത് റാന്പും നിർമിക്കണമെന്ന ആവശ്യവുമായി ജനകീയ റിലേ സത്യഗ്രഹം ഒരാഴ്‌ച പിന്നിട്ടു. അനുദിനം സമരത്തിൽ ജനപങ്കാളിത്തം വർധിക്കുന്നു. സംഘടനകളും വ്യക്തികളും പിന്തുണയുമായി സമരപ്പന്തലിൽ ദിവസവും എത്തുന്നു. ​റെയിൽവേസ്‌റ്റേഷന്‌ സമീപം വെള്ളിയാഴ്‌ചത്തെ സത്യഗ്രഹം കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് എം ഇ രാമചന്ദ്രൻനായർ ഉദ്ഘാടനംചെയ്‌തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ടോമി എബ്രഹാം അധ്യക്ഷനായി. ബിജെപി മണ്ഡലം ട്രഷറർ സ്വാമിദാസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ മുൻ അധ്യക്ഷൻ വി ടി ജോസഫ്, പ്രദീപ് ഐശ്വര്യ എന്നിവർ സംസാരിച്ചു. കൗൺസിലർ ടെസി ബോണി സ്വാഗതവും ഷമ്മി ജോസഫ് നന്ദിയും പറഞ്ഞു. വൈകിട്ട്‌ ചേർന്ന പൊതുസമ്മേളനം മുട്ടം സെന്റ്‌ മേരീസ് ഫൊറോന പള്ളി വികാരി ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, കൗൺസിലർ കെ സി ആന്റണി, മുട്ടം പള്ളി പാരീഷ് ഫാമിലി യൂണിയൻ വൈസ്ചെയർമാൻ സാബു ജോൺ, നഗരസഭ മുൻ അധ്യക്ഷൻ പി ഷാജിമോഹൻ എന്നിവർ സംസാരിച്ചു. സമരം ഒത്തുതീർക്കാതെ റെയിൽവേസ്‌റ്റേഷൻ പരിസരത്തെ ദേശീയപാത നിർമാണത്തിന്‌ കരാറുകാർ ശ്രമിച്ചാൽ ജനരോഷത്തിനിടയാക്കുമെന്ന് നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home