Deshabhimani

തണലായി പാർടി

സന്തോഷിന്റെ കുടുംബം
പുതിയ വീട്ടിലേക്ക്‌

karuna

കരുണയും സിപിഐഎമ്മും നിർമിച്ച വീടിന്റെ താക്കോൽ സന്തോഷിന്റെ ഭാര്യ പ്രവീണയ-്ക്ക‍് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 07, 2025, 02:31 AM | 1 min read

മാന്നാര്‍

കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും സിപിഐ എം മാന്നാര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്ന് കുട്ടമ്പേരൂര്‍ ചക്കനാട്ട് സന്തോഷിന്റെ കുടുംബത്തിന് നിര്‍മിച്ച വീടിന്റെ താക്കോല്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്തോഷിന്റെ ഭാര്യ പ്രവീണയ്ക്ക് കൈമാറി. വർക്കിങ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി അധ്യക്ഷനായി. മന്ത്രി സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറിയറ്റംഗം എ മഹേന്ദ്രന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ എം ശശികുമാര്‍, എം എച്ച് റഷീദ്, പുഷ്പലത മധു, ആര്‍ രാജേഷ്, ജയിംസ് ശമുവേല്‍, ഏരിയ സെക്രട്ടറി പിഎൻ ശെൽവരാജൻ, കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻപിളള, പ്രൊഫ. പി ഡി ശശിധരൻ, ബി കെ പ്രസാദ്, കെ പ്രശാന്ത്, വത്സല മോഹന്‍, ടി സുകുമാരി, ടി വി രത്നകുമാരി, കെ എം സഞ്ജുഖാന്‍, ടി എസ് ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു. വീടിന്റെ നിര്‍മാണ ചുമതലയേറ്റ ചെന്നിത്തല കാരാഴ്മ ഇടയിലെ വീട്ടില്‍ ഇ എന്‍ നാരായണനെ എം വി ഗോവിന്ദന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കൺവീനർ സി പി സുധാകരൻ സ്വാഗതവും ജോയിന്റ്‌ കൺവീനർ നിബിൻ നല്ലവീട്ടിൽ നന്ദിയും പറഞ്ഞു.​ പാര്‍ടിയും നാടും 
ഒപ്പംനിന്നു അകാലത്തില്‍ വിടപറഞ്ഞ സന്തോഷിന്റെ കുടുംബത്തെ പാര്‍ടിയും കരുണയും കൈവിട്ടില്ലെന്ന് ഭാര്യ പ്രവീണ പറഞ്ഞു. സന്തോഷിന്റെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി ഞങ്ങളുടെ കുടുംബത്തെ കൈപിടിച്ചുയര്‍ത്തിയതില്‍ നന്ദിയുണ്ടെന്നും പ്രവീണ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home