ad
Deshabhimani

നഗരസഭ ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി
ശുചീകരണ തൊഴിലാളികള്‍

നഗരസഭയുടെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ശുചീകരണ തൊഴിലാളികൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭയിലേക്ക്‌ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും മുനിസിപ്പൽ ലേബർ യൂണിയൻ സിഐടിയു പ്രസിഡന്റ് ഡി ലക്ഷമണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 01:53 AM | 1 min read

ആലപ്പുഴ
ആലപ്പുഴ നഗരസഭയുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ശുചീകരണ തൊഴിലാളി സംയുക്ത സമരസമിതി നഗരസഭയിലേക്ക്‌ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഒഴിവുള്ള തസ്‍തികയിലേക്ക് നിയമനം നൽകാതെ നിലവിലുള്ള തൊഴിലാളികളെ കൊണ്ട് നിയമവിരുദ്ധമായി കൂടുതൽ ജോലി ചെയ്യിക്കുന്ന നടപടി അവസാനിപ്പിക്കുക, ഒഴിവുകളിൽ എംപ്ലോയ്‍മെന്റ് എക്‍സ്‍ചേഞ്ച് വഴി തെരഞ്ഞെടുക്കപ്പെട്ടവർക്കും കോടതി നിർദേശിച്ചവർക്കും നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മുനിസിപ്പിൽ ലേബർ യൂണിയൻ സിഐടിയു, എഐടിയുസി എന്നിവയുടെ നേതൃത്വത്തിൽ സമരം നടത്തിയത്‌. മുനിസിപ്പൽ ലേബർ യൂണിയൻ(സിഐടിയു) പ്രസിഡന്റ് ഡി ലക്ഷ്‌മണൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി സെക്രട്ടറി ആർ അനിൽകുമാർ അധ്യക്ഷനായി. മുനിസിപ്പൽ ലേബർ യൂണിയൻ ജനറൽ സെക്രട്ടറി എൻ എസ് റോബർട്ട്, എം ആർ രഞ്ജിത്ത് , ഡി വിൻസന്റ്, തങ്കച്ചി ദിവാകരൻ എന്നിവർ സംസാരിച്ചു.‌

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home