ad
Deshabhimani

സ്വകാര്യബസുകളെ സംരക്ഷിക്കണം: 
പ്രൈവറ്റ്‌ ബസ് ഓപ്പറേറ്റേഴ്‌സ് അസോ. ​

District Private Bus Operators Association

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ മനോജ് മൂത്തേടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 02:43 AM | 1 min read

പെരുമ്പാവൂര്‍


കെഎസ്‌ആർടിസി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ തകർന്ന സ്വകാര്യബസ്‌ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.


സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതി ഒരു മാസം പിന്നിട്ടപ്പോൾ ജില്ലയിലെ സ്വകാര്യബസുകളില്‍ ഭൂരിഭാഗവും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ബസ് ഉടമകൾക്കും ജീവനക്കാർക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും നേതാക്കൾ പറഞ്ഞു. മനോജ് മൂത്തേടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ് കെ ബി സുനീര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ എം സിറാജ്, സംസ്ഥാന ട്രഷറര്‍ എം എസ് പ്രേംകുമാര്‍, എന്‍ സി മോഹനന്‍, എം പി അനില്‍കുമാര്‍, ജിജി തോമസ്, കെ സി രാമചന്ദ്രന്‍, ബി ഒ ഡേവിസ്, എ പി ജിബി, ജോജി എടാട്ടില്‍ എന്നിവര്‍ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home