ad
Deshabhimani

കെ ഫോണിന്‌ ഇനി പണം നൽകണം

പൂട്ടണോ സ്‌മാർട് ക്ലാസ്‌ റൂമുകൾ..

.
avatar
സ്വന്തം ലേഖകൻ

Published on Jul 24, 2026, 02:42 AM | 1 min read

കാസർകോട്‌

കെ ഫോൺ വഴിയുള്ള ഇന്റർനെറ്റ്‌ സേവനത്തിന്‌ ഇനി സ്‌കൂളുകൾ ബിൽ അടക്കണമെന്ന നിർദേശം ജില്ലയിലെ സ്‌മാർട് ക്ലാസ്‌ റൂമുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കും. എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ‘കെ ഫോൺ’ വഴി സ‍ൗജന്യമായാണ്‌ സ്‌കൂളുകളിൽ ഇന്റർനെറ്റ്‌ സേവനം ലഭിച്ചുവന്നത്‌. കണക്‌ഷൻ കാലാവധി പുതുക്കേണ്ട ഘട്ടത്തിലാണ്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉപഡയറക്ടർമാർക്ക്‌ ഇതു സംബന്ധിച്ച കത്ത്‌ അയച്ചത്‌. ‘കെ ഫോൺ വഴിയുള്ള ഇന്റർനെറ്റ്‌ സേവനം തുടർന്നും ആവശ്യമുള്ള സ്‌കൂളുകൾ ബിൽ സ്വയം അടക്കണമെന്നാണ്‌ നിർദേശം. ഉപയോഗിക്കുന്ന ഇന്റര്‍‌നെറ്റിന് ബില്ല് നല്‍കുമായിരുന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബിൽ തുക ഈടാക്കിയിരുന്നില്ല. അതുകൊണ്ട് സ്കൂളുകള്‍ക്കെല്ലാം സൗജന്യമായി സേവനം ലഭിച്ചു. ഇ‍ൗ സ‍ൗകര്യം യുഡിഎഫ് സർക്കാർ വന്നതോടെ ഇല്ലാതാക്കുകയാണ്‌. സർക്കാർ സഹായമില്ലെങ്കിൽ സ്‌കൂളുകളിലേക്ക്‌ ഇന്റർനെറ്റ്‌ ലഭ്യമാക്കാനുള്ള ഫണ്ട്‌ കണ്ടെത്തേണ്ടത്‌ എങ്ങനെയെന്ന പ്രതിസന്ധിയിലാണ്‌ ഇപ്പോൾ അധ്യാപകർ. ‘ഇന്റർനെറ്റ്‌ ഏറ്റവും അനിവാര്യമായകാലത്താണ്‌ നാം ജീവിക്കുന്നത്‌. വിദ്യാഭ്യാസമേഖലയിൽ വലിയ സാധ്യതയാണ്‌ തുറന്നത്‌. നമ്മുടെ സ്‌കൂളുകൾ പ്രത്യേകിച്ച്‌ പൊതു വിദ്യാലയങ്ങൾ ഭൂരിഭാഗവും സ്‌മാർട്ട്‌ ക്ലാസുകളായി മാറി. സ‍ൗജന്യമായി ലഭിച്ച ഇന്റർനെറ്റ്‌ ഇപ്പോൾ ഇല്ലാതാക്കുകയാണ്‌. ഭാവി തലമുറയോടുള്ള വെല്ലുവിളിയാണിത്‌–’ ദീർഘകാലം ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഐടി കോ ഓർഡിനേറ്ററായി പ്രവർത്തിച്ച അധ്യാപകൻ പറഞ്ഞു. യുഡിഎഫ്‌ സർക്കാരിന്റെ പുതിയ ബജറ്റിൽ കെ ഫോൺ പദ്ധതിയെക്കുറിച്ച്‌ പരാമർശമില്ല. ജൂലൈ 15വരെ ജില്ലയിൽ 5160 കെ ഫോൺ കണക്ഷനുകളാണുള്ളത്‌. ഗാർഹിക കണക്ഷനുകളുടെ എണ്ണം 2613 ആണ്‌. ഇതിൽ 583 ബിപിഎൽ കുടുംബങ്ങൾക്കാണ്‌ സൗജന്യ സേവനം. സ്കൂളുകൾ ഉൾപ്പെടെ ജില്ലയിലെ 314 സർ‌ക്കാർ ഓഫീസുകളിലും കണക്ഷനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home