ad
Deshabhimani

ആളിക്കത്തി വിദ്യാർഥിരോഷം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌  എസ്‌എഫ്‌ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌  നടത്തിയ മാർച്ച്‌  
സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി അഖില ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 02:41 AM | 1 min read

കാഞ്ഞങ്ങാട്‌

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ മാർച്ചിൽ പ്രതിഷേധമിരന്പി. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടന്ന മാർച്ചിൽ ആയിരത്തിലേറെ വിദ്യാർഥികൾ അണിനിരന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിദ്യാർഥികൾ അണിനിരന്ന മാർച്ച്‌ പഠനവഴികളിൽ ഇരുൾ വീഴ്‌ത്തുന്ന ഭരണാധികാരികൾക്കെതിരായ ശക്തമായ താക്കീതായി. വിദ്യാർഥികളുടെ അവകാശപത്രിക അംഗീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ച്‌ നടന്ന മാർച്ച്‌ അതിഞ്ഞാലിൽനിന്ന്‌ ആരംഭിച്ചു. ഹെഡ്‌ പോസ്‌റ്റ്‌ പരിസരത്ത്‌ ബാരിക്കേഡ്‌ ഉയർത്തി മാർച്ച്‌ പൊലീസ്‌ തടഞ്ഞു. മാർച്ച്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി അഖില ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് അദിനാന്‍ ചട്ടഞ്ചാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സജേഷ് കൊവ്വല്‍പള്ളി, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഭിചന്ദ് ചെറുവത്തൂര്‍, കവിത കൃഷ്ണന്‍, പി കെ മഞ്ജിഷ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം അനുരാജ് സ്വാഗതം പറഞ്ഞു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home