print edition മനോരമയുടെ വ്യാജനിൽ ബ്രഹ്‌മോസിനും രക്ഷയില്ല

തിരുവനന്തപുരം: ബ്രഹ്‌മോസ് എയ്‌റോസ്‌പേസിൽ ഇല്ലാത്ത ഒഴിവ് സൃഷ്‌ടിച്ച് വ്യാജവാർത്ത നൽകി മലയാള മനോരമ വെട്ടിലായി. ബുധനാഴ്‌ച പുറത്തിറങ്ങിയ പത്രത്തിലാണ് "തിരുവനന്തപുരം ബ്രഹ്‌മോസിൽ 44 ഒഴിവ്' എന്ന് മനോരമ വാർത്ത നൽകിയത്. എന്നാല്‍, വാർത്ത വ്യാജമാണെന്ന് ബ്രഹ്‌മോസ് എയ്റോസ്‌പേസ് കമ്പനി ഔദ്യോഗിക കുറിപ്പിറക്കി. തിരുത്ത് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടതോടെ വ്യാഴാഴ്‌ച ഉൾപ്പേജിൽ ചെറിയ തിരുത്തുകൊടുത്ത് പത്രം തടിതപ്പി.
ടെക്‌നിക്കൽ, നോൺ -ടെക്‌നിക്കൽ വിഭാഗങ്ങളിൽ 44 ഒഴിവിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതെന്നും 31നകം അപേക്ഷിക്കണമെന്നുമാണ് വാർത്ത. വാർത്തകണ്ട് ഉദ്യോഗാർഥികൾ വിളിച്ചപ്പോഴാണ് ബ്രഹ്‌മോസ് അധികൃതര്‍ അറിയുന്നത്. ആശയവിനിമയത്തിലെ പിഴവുമൂലമാണ് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതെന്നാണ് പത്രത്തിന്റെ ന്യായീകരണം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ നിറയുകയാണ്. മുമ്പും തൊഴിലവസരങ്ങൾ സംബന്ധിച്ച് മനോരമ വാർത്ത നൽകിയതായി ആക്ഷേപമുണ്ട്.










0 comments