Deshabhimani

ദൗത്യം ശുചിത്വ സേനയ്‌ക്ക് തുടക്കമായി

ദൗത്യം ശുചിത്വ സേന പഞ്ചായത്ത് പ്രസിഡന്റ്‌ അജിത ശശി 
ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 28, 2026, 01:21 AM | 1 min read

അമ്പലപ്പുഴ

പുന്നപ്ര വടക്ക് പഞ്ചായത്തിൽ ദൗത്യം ശുചിത്വ സേനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മലം പുതുയുഗ ശുചിത്വകേരളം കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ തെരുവോരങ്ങൾ, നിരത്തുകൾ, പൊതുസ്ഥലങ്ങൾ എന്നിവ നിത്യേന വൃത്തിയാക്കുന്നതിനായി രൂപീകരിച്ച സേന പഞ്ചായത്ത് പ്രസിഡന്റ്‌ അജിത ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ലോഗോ പതിച്ച യൂണിഫോമുകളും പ്രസിഡന്റ്‌ സേനാംഗങ്ങൾക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ആർ രതീഷ് കുമാർ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പി മഹേഷ്, അനിത ബാലൻ, അംഗങ്ങളായ ശിവകുമാർ, മേരി യേശുദാസ്, എലിസബത്ത്, ലിജി, രശ്മി ഷിബു, നാരായണൻ, വിനോദ്, അശ്വതി, സി ഡി എസ് വൈസ് പ്രസിഡന്റ്‌ സജിത സതീശൻ, സെക്രട്ടറി ജി അനിൽകുമാർ, കെ പി സത്യകീർത്തി, ഹരിതകർമ സേനാംഗങ്ങൾ, ശുചിത്വ സേനാംഗങ്ങൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala Pravasi Sangham protest E P Jayarajan

01

print edition പ്രവാസി സംഘം രാപകൽ സത്യഗ്രഹം തുടങ്ങി
Image Credit : BBC

02

print edition അട്ടിമറി; മണ്ഡല പുനർനിർണയ ബില്ലിന് മന്ത്രിസഭാ അംഗീകാരം
thiruparankundram

04

print edition തിരുപ്പറംകുണ്ഡ്രം: ഇന്ന് ദീപം തെളിച്ചേ പറ്റൂ- സുപ്രീംകോടതി
West Bengal SIR

05

print edition എസ്‌ഐആറിൽ പുറത്തായവരുടെ രേഖകൾ ശേഖരിച്ച് ബംഗാൾ പൊലീസ്; പൗരത്വ പരിശോധനയെന്ന് ആശങ്ക
deshabhimani section

Recommended

Deshabhimani
Home